വാക്‌സിന്‍ വിതരണത്തെചൊല്ലി തര്‍ക്കത്തിനിടെ ഡോക്ടര്‍ക്ക് മര്‍ദ്ദനം; സി .പി .ഐഎം നേതാക്കള്‍ക്ക് എതിരെ കേസ്

കുട്ടനാട് കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വാക്‌സിന്‍ വിതരണത്തെചൊല്ലി തര്‍ക്കത്തിനിടെ ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രാദേശിക സിപിഐഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു. കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ശരത് ചന്ദ്ര ബോസിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം. സംഭവത്തില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, സിപിഎം ലോക്കല്‍ സെക്രട്ടറി രഘുവരന്‍, വിശാഖ് വിജയ് എന്നിവര്‍ക്കെതിരെ നെടുമുടി പൊലീസ് കേസെടുത്തു.

“നൂറ്റമ്പതുപേര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം വാക്‌സിന്‍ നല്‍കാന്‍ ഷെഡ്യൂള്‍ ചെയ്തത്. എന്നാല്‍ അതിന് ശേഷം 10 പേരുടെ പട്ടികയുമായി പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അത് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ചെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് തിരിച്ചു പോകുകകായിരുന്നു. എന്നാല്‍ വൈകുന്നേരം മൂന്നുമണിയോടെ പത്തിലധികം ആള്‍ക്കാരുമായി പ്രാദേശിക നേതാക്കള്‍ എത്തുകയും വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ഗേറ്റ് അടച്ചിടുകയും ചെയ്ത് കുത്തിയിരുന്നു. ഞങ്ങള്‍ പറയുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ താന്‍ ഇവിടെ വിട്ടുപോകില്ലെന്നും ഇത് കൈനകിരി ആണെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു ” എന്നാണ് ഡോകടറുടെ വാക്കുകള്‍.

അഞ്ചരമണിവരെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയിരുന്നില്ല. തുടര്‍ന്ന് ഡോക്ടറുടെ റൂമിന്റെ വാതില്‍ തല്ലിപ്പൊളിക്കുകയും, മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസിനെ അറിയിച്ചതോടെ നെടുമുടി പൊലീസ് എത്തി ഡോക്ടറെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി