"ബിനീഷ് കോടിയേരി പാവാടാ ഫാൻസ് കമോൺ.. ഇന്നത്തെ ക്യാപ്സ്യൂളുകൾ പോരട്ടെ..": ഹരീഷ് വാസുദേവൻ

ബാംഗ്ലൂർ മയക്കുമരുന്നു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് ബിനാമി ഇടപാടുണ്ടോ എന്ന സംശയം പ്രകടിപ്പിച്ച് അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവന്‍. അദാനിയെയും വിഴിഞ്ഞത്തെയും മുന്നിൽ നിർത്തി കെ.കെ റോക്‌സ് വല്ലതും ചെയ്യുന്നുണ്ടോ? കെ.കെ റോക്‌സും ബിനീഷും തമ്മിൽ എന്ത് എന്നീ ചോദ്യങ്ങൾ ഹരീഷ് തന്റെ ഫെയ്സ്ബുക്കിൽ ഉന്നയിച്ചു.

ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

KK റോക്‌സും ബിനീഷും തമ്മിൽ??
അദാനിയെയും വിഴിഞ്ഞത്തെയും മുന്നിൽ നിർത്തി KK റോക്‌സ് വല്ലതും ചെയ്യുന്നുണ്ടോ?
വിഴിഞ്ഞത്ത് നിർമ്മാണം തടസ്സപ്പെടുന്നേയ് എന്നു മനോരമയാദി മാധ്യമങ്ങൾ ഇടയ്ക്ക് കരയും.. സർക്കാരിനുള്ള ന്യായം അതാണ്.. അതിൽ ബാക്കി ചോദ്യങ്ങളെല്ലാം ഒലിച്ചു പോകും.
പാറ വിഴിഞ്ഞത്ത് എത്തിച്ചുകൊള്ളാം എന്നു KK റോക്സ് അദാനിയുമായി കരാർ ഒപ്പിട്ടോ?
അദാനിയ്ക്ക് വേണ്ടി നിയമങ്ങൾ ഇളവ് ചെയ്തു പാറ കൊടുത്തുകൊള്ളണമെന്നു ജില്ലാ കളക്ടർമാർക്ക് പിണറായി സർക്കാർ ഉത്തരവ് നൽകിയോ?
KK റോക്‌സ് ഇതിന്റെ പേരിൽ ഖനനം തുടങ്ങിയോ?
സർക്കാരിന്റെ ഭൂമി, സർക്കാരിന്റെ പാറ, ടണ്ണിനു 24 രൂപ റോയൽറ്റി അടച്ചാൽ KK റോക്സിന് പാറ കിട്ടും.
അദാനി എത്രയിരട്ടി വിലയ്ക്ക് അത് വാങ്ങും?? ആ വില അദാനി കൊടുക്കുമോ സർക്കാർ അദാനിയ്ക്ക് കൊടുക്കുമോ??
സർക്കാർ 24 രൂപയ്ക്ക് അരുൺ വർഗീസിന് വിൽക്കുന്ന പാറ സർക്കാർ തന്നെ എത്രയിരട്ടി വിലയ്ക്ക് അദാനി വഴി വാങ്ങുന്നു??
അപൂർവ്വ സുന്ദര കേരളാ കച്ചവട മോഡൽ !!!
ഡോ.തോമസ് ഐസക്കിന്റെ ധനകാര്യവകുപ്പ് ഈ ചോദ്യം ചോദിക്കില്ല. അന്വേഷിക്കില്ല.. അദാനിയ്ക്ക് എതിരെ ഫേസ്‌ബുക്കിൽ എഴുതി ഫാൻസിന്റെ കയ്യടി വാങ്ങും.. പ്രസംഗിക്കും.. പാറവില ഫിക്സ് ചെയ്ത കരാറിൽ ഇങ്ങനെയൊരു തട്ടിപ്പ് ഉണ്ടോ എന്ന് പരിശോധിക്കില്ല. തത്വം വേറെ കച്ചവടം വേറെ..
അരുൺ വർഗീസിന്റെയാണ് KK റോക്‌സ്. തലസ്ഥാനത്ത് സർക്കാരിന്റെ ഏക്കർ കണക്കിന് ഭൂമി കയ്യേറി ഖനനം നടത്തിയെന്ന് 2015 ൽ കളക്ടർ റിപ്പോർട്ട് നൽകിയിട്ടും ഒരു സർക്കാരിനും തൊടാൻ കഴിയാത്ത KK റോക്‌സ്..
ബിനീഷ് കോടിയേരിയ്ക്ക് KK റോക്സിലെ നിക്ഷേപം അന്വേഷിക്കുകയാണ് ഇപ്പോൾ ED എന്നാണ് ഇന്നത്തെ പത്രങ്ങളുടെ തലവാചകം.
ഇതുവരെ തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകർക്ക് അറിയാത്ത ചോദ്യങ്ങളല്ല ഇതൊന്നും. ഇതുവരെ മിണ്ടാതിരിക്കാനുള്ള കാരണങ്ങൾ അവർക്കേ അറിയാവൂ. ശരിയായ ചോദ്യങ്ങൾ ചോദിച്ചു വേണ്ടേ ജനാധിപത്യം മുന്നോട്ടു പോകാൻ??
വായിൽ എല്ലു സൂക്ഷിക്കാത്തവർ ഇനിയും ബാക്കിയുണ്ട്, അവർ ഈ ചോദ്യങ്ങൾക്ക് ഒക്കെ ഉത്തരം കണ്ടെത്തിയേക്കും..
ബിനീഷ് കോടിയേരി പാവാടാ
ഫാൻസ് കമോൺ.. ഇന്നത്തെ ക്യാപ്സ്യൂളുകൾ പോരട്ടെ..

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍