ലീഗിലെ ഒന്നാമനായി തുടരാന്‍ ആഗ്രഹിക്കുന്നില്ല; പാര്‍ട്ടിയില്‍ തലമുറ രാഷ്ട്രീയത്തിന് കളം ഒരുക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗിലെ ഒന്നാമനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. നല്ല സമയം കഴിഞ്ഞു. ഇനി ഒരു റോളില്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമോ എന്ന കാര്യം അപ്പോള്‍ തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണ്‍ എഡിറ്റോറിയലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ പി.കെ. കുഞ്ഞാലിക്കുട്ടി ആരാണെന്ന് കാലം കണ്ടെത്തും. പാര്‍ട്ടിയില്‍ തലമുറ മാറ്റത്തിന് കളമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ബുള്‍ഡോസര്‍ രാഷ്ട്രീയം നടത്തിയ ഡല്‍ഹിയിലെ ജഹാംഗീര്‍പുരി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കണമായിരുന്നു. മതനിരപേക്ഷ കാഴ്ചപ്പാടാണ് കോണ്‍ഗ്രസിന്റെ സ്‌പേസ്. വര്‍ഗീയപ്രീണനം കോണ്‍ഗ്രസ് ചെയ്യേണ്ടതല്ല. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ഇനിയും പ്രവര്‍ത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.

സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രസന്റേഷന്‍ നന്നാക്കണം. ഇനിയും കുറെ കാര്യങ്ങള്‍ ശരിയാക്കാനുണ്ട്. ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ മുന്നണി മാറണം. യുഡിഎഫ് നന്നായാല്‍ പാര്‍ട്ടി വിട്ടുപോയ കക്ഷികള്‍ തിരികെ വരും. ഇടതുമുന്നണിയിലേക്ക് പോകില്ലെന്ന തീരുമാനം എല്ലാക്കാലത്തേക്കും ഉള്ളതല്ല. അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. സഖ്യകക്ഷി എന്നത് കോണ്‍ഗ്രസിന് നല്‍കിയ വാക്കാണ്. അതില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ