'നായൻമാർക്ക് ഏത് രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാം'; രമേശ് ചെന്നിത്തല എൻഎൻഎസിൻ്റെ പുത്രനെന്ന് ജി സുകുമാരൻ നായ‍ർ

കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല എൻഎൻഎസിൻ്റെ പുത്രനാണെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സ്വാഗത പ്രസംഗത്തിലായിരുന്നു പരാമർശം. നേരത്തെ നിശ്ചയിച്ച ഉദ്ഘാടകൻ മാറിയെങ്കിലും ലഭിച്ചത് അനുയോജ്യനായ ഉദ്ഘാടകനെയാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു. എല്ലാ നായൻമാർക്കും ഏത് രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാം എന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

ഉദ്ഘാടകൻ വരാത്തതിന് പിന്നിൽ ചില ചരിത്രമുണ്ടെന്ന് പറഞ്ഞ് തുടങ്ങിയ ജി സുകുമാരൻ നായർ അതിന് ശേഷമാണ് മുഖ്യപ്രഭാഷകനായ ചെന്നിത്തലയെ ഉദ്ഘാടകനാക്കിയതെന്നും പറഞ്ഞു. നായർ സർവ്വീസ് സൊസൈറ്റിയിൽ നായരെ വിളിക്കുന്നതാണ് കുഴപ്പം. ചെന്നിത്തലയെ വിളിച്ചത് കോൺഗ്രസ് എന്ന മുദ്രയിലല്ല. എൻഎസ്എസിൻ്റെ പുത്രനാണ് രമേശ് ചെന്നിത്തല. ഗണേഷ് കുമാർ കമ്മ്യൂണിസ്റ്റ് ചേരിയിലാണ്. എല്ലാ നായൻമാർക്കും ഏത് രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാം. അവർ കുടുംബം മറക്കരുത് എന്ന് മാത്രമേയുള്ളൂ എന്നും ജി സുകുമാരൻ നായർ പറഞ്ഞു.

തിരുത്തലുകൾ വരുത്തിച്ചത് സമുദായ ആചാര്യനാണ്. രാഷ്ട്രീയ വേർതിരിവില്ലാതെ ഒരുപാട് പേർ എത്തി’യെന്നും ജി സുകുമാരൻ നായർ പറഞ്ഞു. അതേസമയം ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാദപ്രതിവാദങ്ങൾക്കിടെ ആ വിഷയത്തിലും സുകുമാരൻ നായർ പ്രതികരിച്ചു. സ്വാമി സച്ചിദാനന്ദയെയും മുഖ്യമന്ത്രിയെയും പേരെടുത്ത് പറയാതെ വിമർശിച്ചു കൊണ്ടായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. ‘ക്ഷേത്രങ്ങളിൽ ഉടുപ്പ് ധരിച്ച് പ്രവേശനം വ്യാഖ്യാനങ്ങളെല്ലാം ഹിന്ദുവിനെ കുറിച്ചേയുള്ളോ? പറയുന്നത് മതങ്ങളുടെ ആചാരങ്ങളാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു.