അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മീഷന്‍

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് അവരുടെ ഭാവിക്കു തന്നെ ദോഷകരമായി ബാധിക്കുന്നതിനാല്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ അതിജീവിതയെ പറവൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുത്. കേസ് അന്വേഷണത്തെ തന്നെ തടയുന്ന വിധത്തിലാണ് തെറ്റായ വാര്‍ത്തകള്‍ ചിലര്‍ നല്‍കുന്നത്. ഈ കേസില്‍, പരാതി വന്നതിനു ശേഷം പോലീസിനെയും നിയമ സംവിധാനങ്ങളെയും വെട്ടിച്ചു കൊണ്ട് കടന്നു കളഞ്ഞിട്ടുള്ള ആളുമായി ചാനലുകള്‍ ഫോണിലൂടെ സംസാരിച്ച് സ്വന്തം രക്ഷയ്ക്കു വേണ്ടി അയാള്‍ പറയുന്ന കാര്യങ്ങള്‍ കാണിക്കുന്നത് ഏറെ അപമാനം ഉണ്ടാക്കുന്ന കാര്യമാണ്.

പെണ്‍കുട്ടിക്ക് മാനസികമായി വളരെ പ്രയാസമുണ്ടാക്കുന്ന തെറ്റായ വാര്‍ത്തകള്‍ വരുന്നു. ഗാര്‍ഹിക പീഡന കേസുകളിലും ലൈംഗിക പീഡന കേസുകളിലുമൊക്കെ അതിജീവിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള നിയമമാണ് നമ്മുടെ രാജ്യത്തുള്ളത്. അതിജീവിതയുടെ പേരു പോലും പുറത്തു പറയാന്‍ പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. മാധ്യമങ്ങള്‍ ഇതൊന്നും ശ്രദ്ധിക്കാതെ വളരെ അധിക്ഷേപകരമായി അതിജീവിതയെ അപമാനിക്കുന്ന രൂപത്തിലുള്ള പ്രസ്താവനകളും പ്രചാരണങ്ങളും നടത്തുന്നതില്‍ കര്‍ശനമായി ഇടപെടേണ്ടതായിട്ടുണ്ട്.

വിവാഹം കഴിഞ്ഞുള്ള ദിവസങ്ങളില്‍ കടുത്ത മാനസികവ്യഥകളിലൂടെയാണ് പെണ്‍കുട്ടി കടന്നു പോയത്. അച്ഛനും അമ്മയും ഭര്‍ത്തൃഗൃഹത്തിലേക്ക് എത്തിയതു കൊണ്ടുമാത്രമാണ് പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാതിരുന്നത്. ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഇടപെടലും പരിശോധിക്കപ്പെടണം. ഈ സുഹൃത്തിനെതിരേ കേസ് എടുത്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. കേസ് അന്വേഷണം വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് പോലീസ് തയാറാകണം. വളരെ ആസൂത്രിതമായ രൂപത്തിലാണ് പെണ്‍കുട്ടിക്കെതിരായ പീഡനം നടന്നിട്ടുള്ളത്.

സ്വന്തം വീട്ടുകാരോട് മൊബൈലില്‍ സംസാരിക്കുന്നതിനു പോലും പെണ്‍കുട്ടിക്ക് അനുവാദം നല്‍കിയിരുന്നില്ല എന്നത് ഉള്‍പ്പെടെ പരിശോധിക്കേണ്ടതായിട്ടുണ്ട്. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് അനിവാര്യമാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ സൗകര്യം വനിതാ കമ്മിഷന്‍ ലഭ്യമാക്കുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, സഹോദരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ എന്നിവരുമായും വനിതാ കമ്മിഷന്‍ അധ്യക്ഷ സംസാരിച്ചു.

Latest Stories

'വിജയന്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത് വിരല്‍ നക്കി, നാറികളാണ് പൊലീസ്'; അധിക്ഷേപ പരാമര്‍ശങ്ങളുമായി കെ സുധാകരന്‍

എംബപ്പേ വെറും തോൽവിയാണ്, അദ്ദേഹത്തെ വിൽക്കുന്നതാണ് നല്ലത്; തുറന്നടിച്ച് മുൻ പിഎസ്ജി സപ്പോർട്ടിങ് സ്റ്റാഫ്

പ്രേക്ഷകരെ വളരെ മനോഹരമായി പറ്റിക്കുക, അതില്‍ വിജയിച്ച സിനിമയാണ് പുലിമുരുകന്‍: ജോസഫ് നെല്ലിക്കല്‍

യുപി സർക്കാരിന് കനത്ത തിരിച്ചടി; നോട്ടീസ് നൽകാതെയുള്ള പൊളിക്കൽ അംഗീകരിക്കാൻ ആകില്ലെന്ന് സുപ്രീംകോടതി

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ സുഹൃത്തേ; ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

IPL 2025: കളികൾ വേറെ ലെവലാക്കാൻ മുംബൈ ഇന്ത്യൻസ്, ലേലത്തിൽ ലക്ഷ്യമിടുന്നത് രണ്ട് ഇന്ത്യൻ സൂപ്പർതാരങ്ങളെ; ആരാധകർ ഹാപ്പി

അമേരിക്കയുടെ സര്‍വ്വാധികാരിയായി ഡൊണാള്‍ഡ് ട്രംപ്; ബിറ്റ്കോയിന്‍ 75,000 ഡോളറിന് മുകളില്‍; ചരിത്രത്തിലാദ്യം; 'സുവര്‍ണ്ണ കാലഘട്ടം' ഇതാണെന്ന് പ്രഖ്യാപനം

നെയ്മർ ഇന്റർ മിയാമിയിലേക്ക് വരാൻ തയ്യാറെടുക്കുകയാണ്"; തുറന്ന് പറഞ്ഞ് മുൻ അമേരിക്കൻ താരം

'ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്'; സുരേഷ് ഗോപിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ

ലൈംഗിക പീഡന പരാതി: നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്, പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി