'കരിങ്കൊടി കാണിക്കണ്ട, ആക്രമിക്കാനാണെങ്കില്‍ പുറത്തേക്ക് വരാം'; എസ്എഫ്‌ഐ പ്രവര്‍ത്തകരെ വീണ്ടും വെല്ലുവിളിച്ച് ഗവര്‍ണര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ്എഫ്‌ഐ പ്രതിഷേധം. ഇരിങ്ങാലക്കുടയിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഗവര്‍ണര്‍ ഗാന്ധി സ്മൃതി പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ഇതിനിടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിഷേധവുമായെത്തിയത്.

അഞ്ച് സ്ഥലങ്ങളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചു. ടൗണ്‍ ഹാള്‍ പരിസരത്തും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിനെ വെട്ടിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ക്കെതിരെയുള്ള മുദ്രാവാക്യങ്ങളും കരിങ്കൊടിയുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

അതേസമയം എസ്എഫ്‌ഐയും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. തനിക്കെതിരെ കരിങ്കൊടി കാണിക്കണ്ട ആക്രമിക്കാനാണെങ്കില്‍ താന്‍ കാറിന് പുറത്തേക്ക് വരാമെന്നും ഗവര്‍ണര്‍ പ്രതിഷേധക്കാരോട് പറഞ്ഞു. സര്‍ക്കാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തുന്ന നാടകമാണ് പ്രതിഷേധമെന്നും ഗവര്‍ണര്‍ ആരോപിച്ചു.

Latest Stories

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും