ആന എഴുന്നള്ളിപ്പിൽ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മതത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുതെന്ന് കോടതി പറഞ്ഞു. സാമാന്യ ബുദ്ധി പോലും ഇല്ലേ? എന്നും കോടതി ചോദിച്ചു. എന്തുകൊണ്ട് കോടതി നിർദേശങ്ങൾ നടപ്പാക്കുന്നില്ലെന്നും കോടതി ചോദിച്ചു. അതേസമയം ആന എഴുന്നള്ളിപ്പിൽ കോടതി നിർദേശങ്ങൾ നടപ്പിലാക്കണമെന്നും കോടതി പറഞ്ഞു.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനാണ് ഹൈകോടതിയുടെ താക്കീത്. തൃപ്പൂണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഫയൽ ചെയ്ത റിപ്പോർട്ട് കോടതി പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
ഹൈക്കോടതി താക്കീത് എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. മതത്തിന്‍റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്. സാമാന്യ ബുദ്ധിപോലുമില്ലേ എന്നും കോടതി ചോദിച്ചു. അതേസമയം ചില ആളുകളുടെ ഈഗോ ആകരുത് നടപ്പാക്കേണ്ടതെന്നും കോടതി നിർദേശിച്ചു. കോടതി നിർദ്ദേശം നടപ്പാക്കണമെന്നും ദേവസ്വം ബോർഡ് ഓഫീസറോട് സത്യവാങ്മൂലം നൽകാനും കോടതി നിർദ്ദേശിച്ചു. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കിൽ ആവശ്യമായ നടപടികൾ എടുക്കുമെന്നും കോടതി അറിയിച്ചു.
ഇക്കഴിഞ്ഞ ദിവസമാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ വനംവകുപ്പ് കേസ് എടുത്തത്. ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാനദണ്ഡങ്ങല്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ് എടുത്തത്. ക്ഷേത്രോത്സവത്തിനിടെ ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആനകൾ തമ്മിലുളള അകലം മൂന്നു മീറ്റർ ഉണ്ടായിരുന്നില്ലെന്നും ആളുകളും ആനയുമായുളള എട്ടു മീറ്റർ അകലവും പാലിച്ചില്ലെന്നും വനംവകുപ്പ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.