ജെഎന്‍ 1 കണ്ടെത്തിയതില്‍ ആശങ്കപ്പെടേണ്ട; ഇന്ത്യയില്‍ വകഭേദം നേരത്തെയുണ്ട്; ജാഗ്രത മതിയെന്ന് ആരോഗ്യ മന്ത്രി

കേരളത്തില്‍ കോവിഡ് ഉപവകഭേദം ജെഎന്‍ 1 കണ്ടെത്തിയ സംഭവത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഈ വകഭേദം നേരത്തെയുണ്ടെന്നും കേരളത്തിലെ ആരോഗ്യ സംവിധാനം മികച്ചതായതുകൊണ്ട് ഇവിടെ കണ്ടെത്താനായെന്ന് മാത്രമേയുള്ളൂവെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു.

മാസങ്ങള്‍ക്ക് മുന്‍പ് സിംഗപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇന്ത്യക്കാരായ യാത്രക്കാരില്‍ വകഭേദം കണ്ടെത്തിയിരുന്നു. കേരളത്തിന്റെ ആരോഗ്യ സംവിധാനം മികച്ചതായതുകൊണ്ട് ജനിതക ശ്രേണീകരണത്തിലൂടെ വകഭേദം കണ്ടെത്താനായി. ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും മറ്റ് അനുബന്ധ അസുഖങ്ങളുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്തെ കരകുളത്ത് നിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് ഉപവകഭേദം കണ്ടെത്തിയത്. ഇക്കാര്യം ഐസിഎംആര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുന്നുണ്ടെന്നും നടപടികള്‍ നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേ സമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കോവിഡ് കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതാണ്. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം. കഴിഞ്ഞ ദിവസം രാജ്യത്താകമാനം സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകളും കേരളത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ