തോൽവിയുടെ ഉത്തരവാദിത്വം പിണറായിയുടെ തലയിൽ ഇടേണ്ട; നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടം ഇടതിനായിരിക്കും: വെളളാപ്പളളി

പാർലമെന്റ് തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം പണിറായിയുടെ തലയിൽ ഇടണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വികാരം ബിജെപിക്കെതിരായിരുന്നു. അത് കോൺഗ്രസിനാണ് ഗുണം ചെയ്തത്. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ ഫലം ആവർത്തിച്ചു. ഇനി നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ ഇടതിനായിരിക്കും നേട്ടമുണ്ടാവുകയെന്നും വെളളാപ്പളളി പറഞ്ഞു.

അതേസമയം നവോത്ഥാന സമിതി വൈസ് ചെയർമാൻസ്ഥാനം രാജിവെച്ച ഹുസൈൻ മടവൂരിനെ വെള്ളാപ്പളളി നടേശൻ പരിഹസിച്ചു. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണത് പോലെയാണ് നവോത്ഥാനാസമിതി വൈസ് ചെയർമാൻ്റെ രാജി എന്ന് വെളളാപ്പള്ളി പറഞ്ഞു. രാജിവെക്കാൻ കാരണം തേടിയിരിക്കുകയായിരുന്നു ഹുസൈൻ മടവൂരെന്ന് പറഞ്ഞ വെള്ളാപ്പള്ളി, തൻ്റെ പ്രസ്ഥാവന അവസരമാക്കി രാജിവെച്ചുവെന്നും പറഞ്ഞു. പിണറായി പറഞ്ഞാൽ അല്ലാതെ താൻ രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

അതേസമയം തുഷാറിനെ മന്ത്രിയാക്കുമെന്ന് താൻ കേട്ടിട്ടില്ല. ബിഡിജെ.സിന് മന്ത്രിസ്ഥാനം കിട്ടണമോ എന്ന് അവർ തീരുമാനിക്കട്ടെ. തമ്മിലടിപ്പിക്കാൻ നോക്കേണ്ട. ഇപ്പോൾ കേന്ദ്ര മന്ത്രിയായ രണ്ടു പേരും മിടുക്കരാണ്. ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും എൽഡിഎഫ് സ്ഥാനാർത്ഥി നിർണയം പാളിയെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതാണ്. അറിയിക്കേണ്ടവരെയാണ് അറിയിച്ചത്. ആരിഫിനോട് പറയേണ്ട കാര്യമില്ലെന്നും വെള്ളാപ്പളളി പറഞ്ഞു.

Latest Stories

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

അമ്മയുടെ ഓഹരിക്കായി മക്കള്‍, വൈഎസ്ആര്‍ കുടുംബത്തിലെ ഓഹരി തര്‍ക്കം

ട്രെയിൻ യാത്രയ്ക്കിടെ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ