ഈ കുളിമുറിയില്‍ നിങ്ങളെല്ലാം ഒരേ പോലെ നഗ്നരാണ്, ഇരട്ടത്താപ്പ് നാണം കെടുത്തുകയേ ഉള്ളൂ: ഷാജഹാന്‍ മാടമ്പാട്ട്

സരിതാ നായരുടേയും കൂട്ടാളികളുടേയും ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ അത് മുഖവിലയ്ക്കെടുത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ സംസാരിച്ച പിണറായി വി ജയന് സംഭവിക്കുന്നത് സ്വയം കൃതാനാര്‍ത്ഥം എന്നേ പറയാനാവൂ എന്ന് സാമൂഹിക നിരീക്ഷകന്‍ ഷാജഹാന്‍ മാടമ്പാട്ട്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പ് ഇങ്ങനെ..

സാമാന്യ മാനുഷികമര്യാദകള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറായാല്‍ നമുക്കൊരു സംസ്‌കൃതസമൂഹമായി വര്‍ത്തിക്കാം. സരിതയുടെയും അവരുടെ സില്ബന്ധികളുടെയും പ്രസ്താവന വന്നപ്പോഴേക്കും അത് മുഖവിലക്കെടുത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ സംസാരിച്ച പിണറായി വിജയന് ഇപ്പോള്‍ സംഭവിക്കുന്നത് സ്വയം കൃതാനര്‍ത്ഥം എന്നേ പറയാനാവൂ.

ഇത്തരം കാര്യങ്ങളില്‍ ഒരു മിനിമം നാഗരികസാംസ്‌കാരിക മാനദണ്ഡം അംഗീകരിക്കാനും അവസരം കിട്ടുമ്പോഴേക്കും പ്രതിയോഗികളെ സംഹരിക്കാന്‍ ഏതവസരവും ഉപയോഗപ്പെടുത്തും എന്ന പ്രലോഭനത്തെ പ്രതോരോധിക്കാനും എല്ലാവരും തയ്യാറായാല്‍ നമുക്ക് ഡീസന്റ് ആയ ഒരു പൊതുമണ്ഡലം സാധ്യമാണ്.

കോണ്‍ഗ്രസുകാരെ വിമര്‍ശിക്കാന്‍ എനിക്കാവില്ല കാരണം സരിത എന്തൊക്കെയോ പറഞ്ഞപ്പോള്‍ അതപ്പടി ഏറ്റു പിടിച്ചവരാണ് ഇപ്പോള്‍ സ്വപ്ന പറഞ്ഞതിനോട് മറിച്ച് പ്രതികരിക്കുന്നത്.

ഈ കുളിമുറിയില്‍ നിങ്ങളെല്ലാം ഒരേ പോലെ നഗ്നരാണ്.ഒന്നുകില്‍ പൂര്‍ണ്ണനഗ്നരായി ഇതെല്ലാം തുടരാം. അല്ലെങ്കില്‍ ബേസിക് ഡീസന്‍സി പൊതുജീവിതത്തില്‍ അത്യാവശ്യമാണെന്ന് നമുക്ക് തീരുമാനിക്കാം. ഇരട്ടത്താപ്പ് നാണം കെടുത്തുകയേ ഉള്ളൂ!

Latest Stories

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: എംവിഎ സഖ്യത്തെ "ഔറംഗസേബ് ഫാൻ ക്ലബ്ബ്" എന്ന് മുദ്രകുത്തി അമിത് ഷാ

തേക്കടി കാണാനെത്തിയ ഇസ്രയേല്‍ സഞ്ചാരികളെ കടയുടമ അപമാനിച്ച് ഇറക്കിവിട്ടു; കേരളത്തിന് നാണക്കേട്

ആത്മകഥ വിവാദം: ഇപി ജയരാജനോട് വിശദീകരണം തേടാൻ സിപിഎം

നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ മറയാക്കി ഫീസ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി; കോളേജുകളില്‍ ഇന്ന് പഠിപ്പ് മുടക്കുമെന്ന് കെ.എസ്.യു

എന്‍ പ്രശാന്തിനെ തിരിച്ചെടുക്കണം; മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി യൂണിയനുകള്‍

പാലക്കാട്ട് ഇലക്ട്രിക് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം

രാവണന് രാമനെങ്കില്‍ സഞ്ജുവിന് ജന്‍സണ്‍

കട്ടന്‍ചായയും പരിപ്പുവടയും; ഡിസി ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

ഇപി ജയരാജന്റെ ആരോപണം പാര്‍ട്ടി അന്വേഷിക്കില്ലെന്നല്ല, താത്പര്യമില്ല

ഇന്ദിര ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് വന്നാലും അത് നടക്കില്ല; കോണ്‍ഗ്രസിനെ പരിഹസിച്ച് അമിത്ഷാ