‘9000-ലധികം ആളുകളെ ഇരട്ടവോട്ടിനായി തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചു, പൊലീസുകാരും കൂട്ടുനില്‍ക്കുന്നു’; സി.പി.ഐഎമ്മിന് എതിരെ ആരോപണവുമായി എന്‍.ഡി.എ

സിപിഐഎമ്മിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി ഉടുമ്പന്‍ചോലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്തോഷ് മാധവന്‍. തമിഴ്‌നാട്ടില്‍ നിന്ന് 9000ലധികം ആളുകളെ സിപിഐഎം കേരളത്തില്‍ എത്തിച്ചെന്നാണ് സന്തോഷിൻറെ ആരോപണം. എന്നാൽ എന്‍ഡിഎ ഇരട്ടവോട്ട് ആരോപണം പരാജയഭീതി മൂലമാണെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എന്‍ വിജയന്‍ പ്രതികരിച്ചു.

കാട്ടുപാത വഴിയാണ് ആളുകളെ കേരളത്തിലെത്തിച്ചതെന്ന് സന്തോഷ് മാധവന്‍ പറഞ്ഞു. ഇതിന് ചില പൊലീസുകാരും കൂട്ടുനില്‍ക്കുകയാണ്. ഇരട്ടവോട്ട് തടഞ്ഞ ബിജെപി പ്രവര്‍ത്തകരെ സിപിഐഎം നേതാവ് പൊലീസ് സ്റ്റേഷനില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നും സന്തോഷ് മാധവന്‍ ആരോപിച്ചു.

തമിഴ്‌നാട്ടില്‍ പോകുന്ന തോട്ടംതൊഴിലാളികളെ ബിജെപിയും കോണ്‍ഗ്രസും ആക്രമിക്കുന്നുവെന്നാണ് സി.പി.എമ്മിൻറെ ആരോപണം. ജനങ്ങളെ തടയാന്‍ ഇവര്‍ക്ക് എന്ത് അവകാശം. അതിനെ സിപിഐഎം ചോദ്യം ചെയ്യും. ഇരട്ടവോട്ട് ഉണ്ടെങ്കില്‍ പരിശോധിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനെന്നും പി എന്‍ വിജയന്‍ പറഞ്ഞു.

ഇതിനിടെ നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ കേരളത്തിലെത്തിയെന്ന് ആരോപിച്ചാണ് സംഘത്തെ തടഞ്ഞുവച്ചിരിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ 14 പേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു