നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് തടയണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജികളില്‍ കോടതി പ്രത്യേക സിറ്റിങ് നടത്തും എന്നാണ് റിപ്പോർട്ട്. രണ്ട് തരത്തിലുള്ള ഹര്‍ജികളാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനാണ് ഒരു ഹര്‍ജിക്കാരി. മണ്ഡലത്തില്‍ ഇരട്ടവോട്ടുകള്‍ തടയുന്നതിനായി എല്ലാ പോളിംഗ് ബൂത്തിലും വീഡിയോഗ്രാഫി നിര്‍ബന്ധമാക്കണമെന്നാണ് ഷാനിമോള്‍ ഉസ്മാന്ന്റെ ആവശ്യം. അരൂരിലെ വോട്ടര്‍പട്ടികയിലുള്ള നിരവധി പേര്‍ക്ക് സമീപ മണ്ഡലങ്ങളായ ചേര്‍ത്തല, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലും വോട്ടുണ്ടെന്നാണ് ആരോപണം. ചേർത്തലയിലെ ചില വോട്ടർമാരെ ബോധപൂർവം അരൂർ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ചേർത്തിട്ടുണ്ടെന്നും അവർ ആരോപിച്ചു.
Read more
ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് മറ്റൊരു ഹര്‍ജിക്കാര്‍. തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടുള്ളവരുണ്ട്. അവര്‍ ഇരു സംസ്ഥാനങ്ങളിലും വോട്ട് ചെയ്യുന്നത് തടയണം. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ചെക്ക്‌പോസ്റ്റുകള്‍ അടച്ചിടണമെന്നാണ് ഇവരുടെ ആവശ്യം. കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ആവശ്യമുണ്ട്.