ഇരട്ട വോട്ട് തടയണം; യുഡിഎഫ് സ്ഥാനാർത്ഥികൾ ഹൈക്കോടതിയില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് തടയണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജികളില്‍ കോടതി പ്രത്യേക സിറ്റിങ് നടത്തും എന്നാണ് റിപ്പോർട്ട്. രണ്ട് തരത്തിലുള്ള ഹര്‍ജികളാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനാണ് ഒരു ഹര്‍ജിക്കാരി. മണ്ഡലത്തില്‍ ഇരട്ടവോട്ടുകള്‍ തടയുന്നതിനായി എല്ലാ പോളിംഗ് ബൂത്തിലും വീഡിയോഗ്രാഫി നിര്‍ബന്ധമാക്കണമെന്നാണ് ഷാനിമോള്‍ ഉസ്മാന്ന്റെ ആവശ്യം. അരൂരിലെ വോട്ടര്‍പട്ടികയിലുള്ള നിരവധി പേര്‍ക്ക് സമീപ മണ്ഡലങ്ങളായ ചേര്‍ത്തല, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലും വോട്ടുണ്ടെന്നാണ് ആരോപണം. ചേർത്തലയിലെ ചില വോട്ടർമാരെ ബോധപൂർവം അരൂർ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ചേർത്തിട്ടുണ്ടെന്നും അവർ ആരോപിച്ചു.

ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് മറ്റൊരു ഹര്‍ജിക്കാര്‍. തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടുള്ളവരുണ്ട്. അവര്‍ ഇരു സംസ്ഥാനങ്ങളിലും വോട്ട് ചെയ്യുന്നത് തടയണം. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ചെക്ക്‌പോസ്റ്റുകള്‍ അടച്ചിടണമെന്നാണ് ഇവരുടെ ആവശ്യം. കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ആവശ്യമുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു