വിവാഹം എന്നത് സ്ത്രീധനം കണക്കു പറഞ്ഞ് നേടാനുള്ള ഒരു ഉടമ്പടിയായി മാത്രം കാണുന്നു: വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച്‌ മന്ത്രി ആര്‍. ബിന്ദു

നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി മന്ത്രി ഡോ. ആര്‍ ബിന്ദു. കേരളം പോലെ ഒരു പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും കാണാനും കേൾക്കാനും പാടില്ലാത്ത കാര്യങ്ങളാണ് നടന്നത് എന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. വിവാഹം എന്നത് സ്വർണവും, പണവും, ഭൂമിയും കണക്കു പറഞ്ഞ് നേടാനുള്ള ഒരു ഉടമ്പടി ആയി മാത്രം നല്ലൊരു ശതമാനം ആളുകളും കാണുന്നു. സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഡനങ്ങളും അധിക്ഷേപങ്ങളുമാണ് വിസ്മയയ്ക്ക് നേരിടേണ്ടി വന്നത്. ഒരു സ്ത്രീ എന്ന നിലയിൽ മാത്രമല്ല ഒരു മനുഷ്യൻ എന്ന നിലയിൽ പോലും താങ്ങാവുന്നതിലും അധികം യാതനകളാണ് ആ കൊച്ചു പെൺകുട്ടി അനുഭവിച്ചത്. ഇത്ര ദാരുണമായ സംഭവത്തിൽ കുറ്റവാളികളായ എല്ലാവർക്കും അർഹമായ ശിക്ഷ നിയമം വഴി നൽകുക തന്നെ വേണമെന്നും മന്ത്രി പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

ഏറെ വേദനയോടെയാണ് വിസ്മയയുടെ മരണവാർത്ത അറിഞ്ഞത്. വളരെ പ്രതീക്ഷയോടെ കാലെടുത്ത് വച്ച പുതു ജീവിതത്തിന്റെ ആദ്യ നാളുകളിൽ തന്നെ അവസാനിച്ചു പോയ ദാരുണമായ അനുഭവമാണ് ആ മകൾക്ക് ഉണ്ടായത്.

അറിഞ്ഞതു വെച്ച്, സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഢനങ്ങളും അധിക്ഷേപങ്ങളുമാണ് വിസ്മയയ്ക്ക് നേരിടേണ്ടി വന്നത്. ഒരു സ്ത്രീ എന്ന നിലയിൽ മാത്രമല്ല ഒരു മനുഷ്യൻ എന്ന നിലയിൽ പോലും താങ്ങാവുന്നതിലും അധികം യാതനകളാണ് ആ കൊച്ചു പെൺകുട്ടി അനുഭവിച്ചത്.

കേരളം പോലെ ഒരു പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും കാണാനും കേൾക്കാനും പാടില്ലാത്ത കാര്യങ്ങളാണ് ഇവിടെ നടന്നത്. കുറച്ചു നാളുകൾക്ക് മുമ്പ് സമാനമായ മറ്റൊരു സംഭവം ഉണ്ടായത് നാം മറന്നിട്ടില്ല. അതിന്റെ ഞെട്ടൽ മാറും മുമ്പാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് നമ്മുടെ സമൂഹത്തിൽ വീണ്ടും ഒരു മകൾക്ക് ദുരന്തം സംഭവിച്ചിരിക്കുന്നത്.

സ്ത്രീധന നിരോധന നിയമവും, ഗാർഹിക പീഢന നിരോധന നിയമവുമടക്കം സ്ത്രീ സംരക്ഷണത്തിനായി ഒട്ടേറെ നിയമങ്ങൾ ഉള്ള നാട്ടിലാണിത് സംഭവിച്ചത്. അതുമാത്രമല്ല വിദ്യാസമ്പന്നരും നല്ല രീതിയിലുള്ള ഉദ്യോഗങ്ങളിൽ എത്തപ്പെട്ടവരുമാണ് ഇതിൽ ഇരകളും പ്രതികളുമായി വരുന്നത് എന്നതും ശ്രദ്ധേയം തന്നെയാണ്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു.

ഇത്തരം സാമൂഹ്യ വിരുദ്ധമായ, അങ്ങേയറ്റം അപരിഷ്കൃതവും, സ്ത്രീവിരുദ്ധവും, മനുഷ്യത്വ രഹിതവുമായ സ്ത്രീധനം പോലൊരു സംഗതി ഇന്നും നമ്മുടെ വിദ്യാസമ്പന്നമായ സമൂഹത്തെ, യുവതയെ മോഹിപ്പിക്കുകയും അവരുടെ ജീവനെടുക്കുകയും, എന്തു ക്രൂരകൃത്യവും ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

വിവാഹം എന്നത് സ്വർണ്ണവും, പണവും, ഭൂമിയും കണക്കു പറഞ്ഞ് നേടാനുള്ള ഒരു ഉടമ്പടി ആയി മാത്രം നല്ലൊരു ശതമാനം ആളുകളും കാണുന്നു എന്ന് വേണം കരുതാൻ. ഉയർന്ന വിദ്യാഭ്യാസം നല്ല ജോലിക്കുള്ള മാർഗ്ഗമായും, നല്ല ജോലി വലിയ വലിയ തുകകൾ സ്ത്രീധനമായി നേടാനുള്ള മാർഗ്ഗമായും കാണുന്നു എന്നത് എന്ത് മാത്രം അപകടകരമാണ്. എത്രയെത്ര വിസ്മയമാരാണ് ഇതിന്റെ രക്തസാക്ഷികളായി നമ്മുടെ മുന്നിൽ ഇന്നും ജീവിക്കുന്നത്.

നിയമങ്ങളെക്കാളും മറ്റും ഉപരി ആത്യന്തികമായി മനുഷ്യൻ എന്ന നിലയിലുള്ള മാറ്റം സമൂഹത്തിൽ പ്രകടമായി ഉണ്ടായാൽ മാത്രമേ ഇത്തരം സംഭവങ്ങൾക്ക് എന്നെന്നേക്കുമായ അവസാനം ഉണ്ടാവുകയുള്ളൂ.
സമൂഹത്തിന്റ അത്തരം മുന്നേറ്റങ്ങളിൽ ഗൗരവമായിത്തന്നെ നമ്മൾ ഓരോരുത്തരും പങ്കാളികളായി മാറേണ്ടതുണ്ട്. ഇത്ര ദാരുണമായ സംഭവത്തിൽ കുറ്റവാളികളായ എല്ലാവർക്കും അർഹമായ ശിക്ഷ നിയമം വഴി നൽകുക തന്നെ വേണം. ഇനിയും ഒരു വിസ്മയ ഉണ്ടാവാതിരിക്കാൻ മനുഷ്യർ എന്ന നിലയിൽ നാം ജാഗ്രതപ്പെടണം .

വിസ്മയയക്ക് ആദരാജ്ഞലികൾ

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു