ഡോ. വന്ദനയുടെ കൊലക്കേസ്: തെളിവെടുപ്പിനായ് സന്ദീപിന്റെ വീട്ടില്‍ അന്വേഷണ സംഘം

ഡോ. വന്ദനാ ദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കുടവട്ടൂര്‍ ചെറുകരകോണത്തെ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. സന്ദീപിന്റെ അയല്‍വാസിയായ ശ്രീകുമാറിന്റെ വീട്ടിലാണ് ആദ്യം തെളിവെടുപ്പിനായി എത്തിയത്. ഇവിടെ നിന്നാണ് സന്ദീപ് പൊലീസിനെ വിളിച്ചു വരുത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെക്ക് ഇയാളെ പൊലീസ് കൊണ്ട് പോയതും ഈ വീട്ടിൽ നിന്നായിരുന്നു.

സന്ദീപ് എങ്ങിനെയാണ് ഇവിടെ എത്തിയതെന്നും, കാലിന് പരുക്കേറ്റതെന്നും പൊലീസ് അന്വേഷിച്ചു. വീടിന് സമീപത്തുള്ള ബന്ധുക്കളെയും അയല്‍വാസികളെയും വിളിച്ചുവരുത്തി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു.

സന്ദീപിന്റെ മെഡിക്കല്‍ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മൂന്ന് സൈക്യാട്രിസ്റ്റുകള്‍ അടങ്ങുന്ന ഏഴ് ഡോക്ടര്‍മാരുടെ സംഘം സന്ദീപിനെ പരിശോധിച്ചത്. കൂടുതല്‍ തെളിവെടുപ്പിനായ് സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രയിലെക്ക് കൊണ്ടുപോകും. അഞ്ച് ദിവസത്തേക്കാണ് സന്ദീപിനെ പൊലീസ് കസ്റ്റഡിയില്‍ കിട്ടിയിട്ടുള്ളത്.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്