ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തിന് കാരണം പൊലീസിന്റെ ഗുരുതര വീഴ്ച്ച; എസ്.പി ഓഫീസിലേക്ക് ഇന്ന് പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ച്

ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ ഗുരുതരമായ പൊലീസ് വീഴ്ച ആരോപിച്ച് കൊട്ടാരക്കര എസ്പി ഓഫീസിലേക്ക് പ്രതിപക്ഷ സംഘടനകള്‍ ഇന്ന് മാര്‍ച്ച് നടത്തും. മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെയും കൊട്ടാരക്കരയില്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം റിമാന്‍ഡില്‍ കഴിയുന്ന പ്രതി സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്കെത്തിച്ച സന്ദീപ് ഡോക്ടറെ കുത്തികൊലപ്പെടുത്തിയത് പൊലീസിന്റെ അനാസ്ഥയാണെന്നാണ് ആരോപണം. സംഭവ സമയം മൂന്നിലധികം പൊലീസുകാര്‍ ഉണ്ടായിട്ടും ഇയാളെ കീഴ്പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. ഇതെല്ലാം ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും യുവമോര്‍ച്ചയുടെയും ആഭിമുഖ്യത്തില്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് കൊട്ടാരക്കരയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം റിമാന്‍ഡിലായ പ്രതി സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയെ സമീപിക്കും. കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഉടന്‍ പ്രതിയെ തെളിവെടുപ്പിനെത്തിക്കും.

പ്രതി സന്ദീപിന്റെ മാനസികനില പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രതിക്കെതിരെ ഡോക്ടര്‍മാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന് കണക്കിലെടുത്താണ് ഈ നടപടി വൈകിപ്പിക്കുന്നത്.

Latest Stories

അമരന്‍ പ്രദര്‍ശിപ്പിക്കണ്ട, തിയേറ്ററിന് നേരെ ബോംബേറ്; പ്രതിഷേധം കടുക്കുന്നു

അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നു; കേരളത്തോട് മാത്രം എന്തുകൊണ്ടാണ് ഈ സമീപനം: മന്ത്രി കെ ​രാ​ജൻ

രാഹുലോ അഭിമന്യു ഈശ്വരനോ അല്ല! രോഹിത്തിന്റെ അഭാവത്തില്‍ മറ്റൊരു ഓപ്പണറെ നിര്‍ദ്ദേശിച്ച് രവി ശാസ്ത്രി

താമര വിട്ട് കൈപിടിയിൽ; സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്!

ഒച്ചപ്പാടും അലറലും മാത്രം, നോയിസ് ലെവല്‍ 105 ഡെസിബല്‍, തലവേദന വന്നത് വെറുതയല്ല! ഒടുവില്‍ ശബ്ദ നിയന്ത്രണം

'താൻ ഉന്നയിച്ച ഒരു ആരോപണത്തിലും കൃത്യമായ അന്വേഷണമില്ല, സ്വർണക്കടത്തിൽ അന്വേഷണം പ്രഹസനം': പി വി അൻവർ

'കേന്ദ്രത്തിന് കേരളത്തോട് അമർഷം, ഒരു നയാപൈസ പോലും അനുവദിച്ചിട്ടില്ല' നിഷേധാത്മക നിലപാടിൽ പ്രതിഷേധം ഉയരുമെന്ന് എം വി ഗോവിന്ദൻ

ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു; ശാസ്ത്രസ്ഥാപനങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഒരൊറ്റ മത്സരം, തൂക്കിയത് തകർപ്പൻ റെക്കോഡുകൾ; തിലകും സഞ്ജുവും നടത്തിയത് നെക്സ്റ്റ് ലെവൽ പോരാട്ടം

രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു