തന്നെ വലിച്ചിഴച്ചു, സുഹൃത്തുക്കളെ വീട്ടില്‍ കയറി ആക്രമിച്ചു; ലോ കോളജില്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ വനിതാ നേതാവ്

തിരുവനന്തപുരം ലോ കോളജില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കെഎസ് യു-എസ്എഫ്ഐ സംഘര്‍ഷത്തില്‍ പ്രതികരിച്ച് കെഎസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന. കോളജില്‍ നിന്ന് പുറത്തേക്കു പോകുമ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എന്നും തന്നെ വലിച്ചിഴച്ചെന്നും സഫ്‌ന പറയുന്നു.

ആഷിഖ്, മിഥുന്‍ എന്നീ വിദ്യാര്‍ത്ഥികളെയും കോളജില്‍ വെച്ച് മര്‍ദ്ദിച്ചുവെന്നും ദേവനാരായണന്‍ എന്ന വിദ്യാര്‍ത്ഥിയേയും മറ്റ് പത്തുപേരെയും വീട്ടില്‍ ചെന്ന് ആക്രമിച്ചുവെന്നും വനിതാ നേതാവ് പറഞ്ഞു. തേപ്പുപെട്ടി ഉപയോഗിച്ച് തലയ്ക്കടിച്ചുവെന്നും സഫ്‌ന ആരോപിച്ചു. നേരത്തെയും എസ്എഫ്ഐ ആക്രമണം നടത്തിയിട്ടുണ്ടെന്നും പരാതി നല്‍കിയിട്ടും പൊലീസും സ്റ്റാഫ് കൗണ്‍സിലും നടപടി ഒന്നും എടുത്തില്ലെന്നും അവര്‍ പറഞ്ഞു. ഇനിയൊരു വിദ്യാര്‍ത്ഥിയ്ക്ക് ഈ ഗതിയുണ്ടാവാന്‍ പാടില്ലെന്നും സഫ്‌ന കൂട്ടിച്ചേര്‍ത്തു.

കോളജ് യൂണിയല്‍ ഉദ്ഘാടനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. നേരത്തെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഘര്‍ഷം.

കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്ന ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സഫ്നയെ നിലത്തിട്ട് വലിച്ചിഴക്കുകയും, മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കെഎസ്‌യു നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

Latest Stories

IPL 2025: ഇതിലും മുകളിൽ എന്ത് റിവാർഡ് കിട്ടും വിഘ്നേഷ് നിങ്ങൾക്ക്, ഇന്നലെ സ്റ്റാറായത് രണ്ട് അൺ ക്യാപ്ഡ് താരങ്ങൾ; ഞെട്ടിച്ച് ധോണി

പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ട്, അവന്റെ അടുത്ത സിനിമ 3 ദിവസത്തിനുള്ളില്‍ തുടങ്ങും: മോഹന്‍ലാല്‍

മുഴപ്പിലങ്ങാട് സൂരജ് കൊലക്കേസ്; 8 പ്രതികൾക്ക് ജീവപര്യന്തം തടവ്, പതിനൊന്നാം പ്രതിക്ക് 3 വർഷം തടവ്

'ആരോഗ്യമന്ത്രാലയവുമായുള്ള ചർച്ച ആശമാരുടെ പ്രശ്‌നം ചർച്ച ചെയ്യാനല്ല, ആശാ സമരം മാധ്യമങ്ങൾക്ക് മാത്രമാണ് വലിയ കാര്യം'; കെ വി തോമസ്

ഇറാനുമായി ചർച്ച നടത്താമെന്ന ട്രംപിന്റെ വാഗ്ദാനം; സൈനിക നടപടി ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യുഎസ്

മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാരിന് കളമൊരുക്കും; എല്ലാ ജില്ലകളിലും ബഹുജനറാലികളുമായി എല്‍ഡിഎഫ്; മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നയിക്കും

'ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്, അത് വലിയ മാനസിക വിഷമം ഉണ്ടാക്കും'; യു പ്രതിഭ

ചിറയന്‍കീഴിലും വര്‍ക്കലയിലും ട്രെയിനുകള്‍ ഇടിച്ച് സ്ത്രീകള്‍ മരിച്ചു; ഒരാളെ തിരിച്ചറിഞ്ഞില്ല

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട; ലഹരി വാങ്ങാൻ പണം നൽകിയ വിദ്യാർത്ഥികളെ പ്രതികളാക്കില്ല

രശ്മികയുടെ മകളെയും നായികയാക്കും.. നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം; 31 വയസ് പ്രായവ്യത്യാസമെന്ന ആക്ഷേപത്തോട് സല്‍മാന്‍