നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

തൃശൂർ നാട്ടികയിലുണ്ടായ ലോറി അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ. മദ്യലഹരിയിൽ മയങ്ങിപ്പോയെന്ന് ക്ലീനർ അലക്സ് മൊഴി നൽകി. യാത്രക്കിടയിൽ ഡ്രൈവറുമായി തുടർച്ചയായി മദ്യപിച്ചെന്നും അലക്സ് പറഞ്ഞു. 20 സെക്കന്റ് കണ്ണടച്ചു പോയെന്നും വാഹനം എന്തിലോ തട്ടുന്നതായി തോന്നിയപ്പോൾ വെട്ടിച്ചുവെന്നും അലക്സിന്റെ മൊഴിയിലുണ്ട്. നിലവിളി കേട്ടപ്പോൾ രക്ഷപ്പെടാൻ നോക്കിയെന്നും അലക്സ് കുറ്റസമ്മതം നടത്തി.

അപകട സമയത്ത് അലക്സാണ് വാഹനം ഓടിച്ചിരുന്നത്. കണ്ണൂർ ആലങ്കോട് സ്വദേശിയാണ് അറസ്റ്റിലായ അലക്സ്. സംഭവത്തില്‍ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ രണ്ടു ദിവസത്തിനകം കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു.

നാട്ടികയിൽ നാടോടികളായ ആളുകൾക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ലോറി ഇടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ ജെകെ തിയേറ്ററിന് സമീപമായിരുന്നു അപകടം. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. മൂന്ന് പേർ ഗുരുതരാവസ്ഥയിൽ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പാലക്കാട് ഗോവിന്ദാപുരം സ്വദേശികളായ കാളിയപ്പൻ (50), നാഗമ്മ (39), ബംഗാഴി (20), ജീവൻ (4), വിശ്വ (1) എന്നിവരാണ് മരിച്ചത്. തടി കയറ്റി വന്ന ലോറി കണ്ണൂരിൽ നിന്നാണെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ലോറിയുടെ ഡ്രൈവറും കണ്ണൂർ സ്വദേശിയുമായ അലക്‌സിനെ (33) പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ ക്ലീനറാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ദേശീയപാതയ്ക്ക് സമീപം ഉറങ്ങുകയായിരുന്ന നാടോടികളായ കുടുംബത്തിലേക്ക് ലോറി ഇടിച്ചുകയറി ആളുകളെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റോഡ് പണി നടക്കുന്ന സ്ഥലത്താണ് നാടോടികളായ ആളുകളെ താമസിപ്പിച്ചത്. പണി നടക്കുന്നതിനാൽ ഇതുവഴി വാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല. ലോറി ഡ്രൈവർ വഴിതിരിച്ചുവിടൽ ബോർഡ് അവഗണിച്ച് ടെൻ്റിൽ ഉറങ്ങിക്കിടന്നവരെ ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് വിവരം. അമിതവേഗതയിലെത്തിയ ലോറി റോഡരികിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർത്താണ് റോഡിലിറങ്ങിയത്. ചിലർ ലോറിക്കടിയിൽ കുടുങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

Latest Stories

'ഫെംഗല്‍' ചുഴലിക്കാറ്റായി മാറി; മൂന്ന് സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയായി പെയ്തിറങ്ങും; കേരളത്തില്‍ അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത

ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

"അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും"; തുറന്നടിച്ച് ആകാശ് ചോപ്ര

ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആരെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

അദാനി വിഷയത്തിൽ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം

'പരസ്യ പ്രസ്താവനകള്‍ പാടില്ല'; ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം, ചർച്ച നടത്തും

പത്ത് കോടി തന്നിട്ട് പോയാ മതി; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്

അഞ്ച് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ; മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും