ഡ്രഡ്ജര്‍ അഴിമതി; ജേക്കബ് തോമസിന് എതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

മുന്‍ ഡിജിപി ജേക്കബ് തോമസിന് എതിരെയുള്ള ഡ്രഡ്ജര്‍ അഴിമതി കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സര്‍ക്കാര്‍. ഹോളണ്ടില്‍ നിന്ന് ഡ്രഡ്ജര്‍ വാങ്ങിയത് സംബന്ധിച്ച് പല വിവരങ്ങളും മറച്ചുവെച്ചുവെന്നാരോപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

ഡ്രഡ്ജര്‍ വാങ്ങിയത് സംബന്ധിച്ച കരാറിലടക്കം ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്. ജേക്കബ് തോമസ് തുറമുഖവകുപ്പ് ഡയറക്ടറുടെ ചുമതല വഹിച്ചുകൊണ്ടിരുന്ന സമയത്താണ് ഹോളണ്ടിലെ കമ്പനിയില്‍ നിന്ന് ഡ്രഡ്ജര്‍ വാങ്ങിയത്. ഈ ഇടപാടില്‍ അഴിമതി നടന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ജേക്കബ് തോമസിനെതിരെ കേസെടുത്തത്.

മൂന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട പര്‍ച്ചേസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഡ്രഡ്ജര്‍ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. എന്നാല്‍ തോമസ് ജേക്കബിന്റെ പേരില്‍ മാത്രമായിരുന്നു കേസെടുത്തിരുന്നത്. 2009 മുതല്‍ 2014 വരെയണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചത്.

കഴിഞ്ഞ നവംബര്‍ ഒന്നിനാണ് ജേക്കബ് തോമസിന് എതിരെയുള്ള വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയത്. വിജിലന്‍സ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എഫ്‌ഐആറിലെ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.

Latest Stories

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!