തുള്ളി കുടിക്കാനില്ലാതെ തലസ്ഥാനം; കുടിവെള്ള ക്ഷാമത്തിന് പരിഹാരമായില്ല; തിരുവനന്തപുരം നഗരസഭ പരിധിയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാകാത്തതിനാലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയത്തെ തുടര്‍ന്ന് കോര്‍പറേഷന്‍ പരിധിയിലെ സ്‌കൂളുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

തിരുവനന്തപുരം-കന്യാകുമാരി റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കുന്നതിനോട് അനുബന്ധിച്ച് നടത്തുന്ന അറ്റകുറ്റപ്പണികളാണ് തലസ്ഥാനത്ത് കുടിവെള്ള പ്രശ്‌നം സൃഷ്ടിച്ചത്. രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട അറ്റകുറ്റപ്പണികളാണ് നാല് ദിവസം കഴിഞ്ഞിട്ടും അനശ്ചിതത്വത്തില്‍ തുടരുന്നത്. നഗരത്തിലെ 44 വാര്‍ഡുകളില്‍ കുടിവെള്ള ക്ഷാമം തുടരുകയാണ്.

അറ്റകുറ്റപ്പണികളുടെ ഭാഗമായുള്ള പൈപ്പ് മാറ്റിയിടല്‍ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. സ്‌കൂളുകളില്‍ ഓണപ്പരീക്ഷ അടുത്തുകൊണ്ടിരിക്കുന്നതും ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. കുടിവെള്ള ക്ഷാമത്തെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കനത്ത പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെ രാവിലെ തുടങ്ങിയ പരീക്ഷണ പമ്പിംഗ് വാല്‍വിലെ ചോര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി