ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകം: യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടിയെന്ന് സംശയം

ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകമെന്ന് സംശയം. ചങ്ങനാശ്ശേരിയിലെ വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടുവെന്ന് സംശയിക്കുന്നു. ഇതേ തുടര്‍ന്ന് ചങ്ങനാശ്ശേരി എസി റോഡില്‍ രണ്ടാം പാലത്തിന് സമീപമുള്ള ഒരു വീടിന്റെ തറ പൊളിച്ച് പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.

ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണമാണ് ദൃശ്യം മോഡല്‍ കൊലപാതകത്തിലേക്ക് എത്തി നില്‍ക്കുന്നത്.  ആലപ്പുഴ സ്വദേശിയയാ ബിന്ദുകുമര്‍ എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്.

അന്വേഷണത്തില്‍ ബിന്ദു കുമാറിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ബിന്ദുകുമാറിനെ അടുത്ത ബന്ധുവായ ചങ്ങനാശ്ശേരി സ്വദേശി കൊന്ന് കുഴിച്ചിട്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Latest Stories

ആ പ്രമുഖ നടന്‍ ഞാനാണ്, ഇതെല്ലാം ലിസ്റ്റിന്‍ എന്ന നിര്‍മ്മാതാവിന്റെ മാര്‍ക്കറ്റിങ് തന്ത്രം: ധ്യാന്‍ ശ്രീനിവാസന്‍

'ഇരുന്നൂറോളം യുവതികളെ ബലാത്സംഗം ചെയ്തു'; പൊള്ളാച്ചി കൂട്ട ബലാത്സംഗക്കേസിൽ 9 പ്രതികള്‍ക്കും ജീവിതാവസാനം വരെ ജീവപര്യന്തം ശിക്ഷ

INDIAN CRICKET: അവന്‍ എന്തായാലും അടുത്ത ലോകകപ്പ് കളിക്കും, എന്റെ ഉറപ്പാണത്, അങ്ങനെ എല്ലാം ഉപേക്ഷിച്ചുപോവാന്‍ അദ്ദേഹത്തിന് ആവില്ല. വെളിപ്പെടുത്തലുമായി കോച്ച്

INDIAN CRICKET: അന്ന് ലോർഡ്‌സിൽ ആ പ്രവർത്തി ചെയ്യുമെന്ന് കോഹ്‌ലി എന്നോട് പറഞ്ഞു, പക്ഷെ അവൻ...; വിരാടിന്റെ കാര്യത്തിൽ ദിനേശ് കാർത്തിക്ക് പറയുന്നത് ഇങ്ങനെ

കണ്ണൂർ പാനൂരിൽ സ്റ്റീൽ ബോംബുകൾ; കണ്ടെത്തിയത് കഴിഞ്ഞ വർഷം സ്ഫോടനം നടന്ന സ്ഥലത്ത്

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

'എലോണി'ല്‍ നിന്നൊരു പാഠം പഠിച്ചു, കനത്ത പരാജയത്തിന് ശേഷം മോഹന്‍ലാലിനൊപ്പം വീണ്ടും? ഒടുവില്‍ വിശദീകരണവുമായി ഷാജി കൈലാസ്

നന്തൻകോട് കൂട്ടക്കൊലക്കേസ്; പ്രതി കേദൽ ജിൻസൻ രാജക്ക് ജീവപര്യന്തം, 15 ലക്ഷം രൂപ പിഴ

തുടർച്ചയായി പ്രശ്നങ്ങൾ; കാന്താര -1 തിയേറ്ററിലെത്തുമോ?

പഞ്ചാബിലെ ആദംപുർ വ്യോമതാവളത്തിൽ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം; ജവാൻമാരുമായി കൂടിക്കാഴ്ച നടത്തി, വ്യോമസേന അ​ഗംങ്ങളെ അഭിനന്ദിച്ചു