ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകം: ബി.ജെ.പി പ്രവര്‍ത്തകനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി, മൃതദേഹം കണ്ടെത്തി

ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകം. യുവാവിനെ കൊന്ന് വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടു. ബിജെപി പ്രവര്‍ത്തകനായ ആലപ്പുഴ ആര്യാട് സ്വദേശി ബിന്ദുകുമാറാണ് (43) കൊല്ലപ്പെട്ടത്. ചങ്ങനാശ്ശേരി എസി കോളനിയിലെ വീട്ടില്‍നിന്നാണ് പൊലീസ് മതൃദേഹം കണ്ടെത്തിയത്.

ബിന്ദുകുമാറിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവ് കഴിഞ്ഞ മാസം 26നാണ് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ ബിന്ദു കുമാറിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടില്‍ നിന്നും കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.

ബിന്ദുകുമാറിനെ അടുത്ത ബന്ധുവായ ചങ്ങനാശ്ശേരി സ്വദേശി കൊന്ന് കുഴിച്ചിട്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടിന്റെ പിന്നാമ്പുറത്തെ പുതിതായി നിര്‍മ്മിച്ച തറപൊളിച്ച് പരിശോധിച്ചപ്പോഴാണ് മൃതദേഹം ലഭിച്ചത്. ബിന്ദുകുമാറിന്റെ സുഹൃത്തായ മുത്തുകുമാറിന്‍റെ വീടാണിത്. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Latest Stories

നിങ്ങൾ എന്തിനാണ് ആവശ്യമില്ലാത്തത് പറയാൻ പോയത്, സഞ്ജുവിന്റെ പിതാവിനെതിരെ മുൻ ഇന്ത്യൻ താരം; പറഞ്ഞത് ഇങ്ങനെ

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് പോരില്‍ ബിസിസിഐയുടെ ഉശിരന്‍ നീക്കം, വിധി അടുത്തയാഴ്ച!

മെസി ഉണ്ടായിട്ടും അർജന്റീനയ്ക്ക് ഈ ഗതി; തിരിച്ച് വരുമെന്ന് പരിശീലകൻ ലയണൽ സ്കലോണി

വമ്പൻ ഷോക്ക്, രണ്ട് ഇന്ത്യൻ സൂപ്പർ താരങ്ങൾ ബോർഡർ-ഗവാസ്‌കർക്ക് ശേഷം വിരമിക്കും; ഇത് അപ്രതീക്ഷിതം

'വയനാടിന് ധനസഹായം അനുവദിക്കുന്നതിൽ ഈ മാസം തീരുമാനമുണ്ടാകും'; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

എആര്‍എം ഇഷ്ടപ്പെട്ടില്ല, അതിനകത്ത് ചുമ്മാ അടിപിടിയല്ലേ.. പടം കാണുമ്പോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു: മധു

'കെ സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോടല്ല സംസ്ഥാനം പണം ആവശ്യപ്പെട്ടത്'; കേന്ദ്ര നിലപാടിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് വിഡി സതീശൻ

ആ താരത്തിന്‍റെ ലെഗസി റെക്കോര്‍ഡ് പുസ്തകങ്ങളുടെ താളുകളില്‍ ഒതുങ്ങുന്നതല്ല, മറിച്ചത് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളില്‍ പ്രതിധ്വനിക്കുകയാണ്

IND VS AUS: രോഹിതിനോട് ആദ്യം അത് നിർത്താൻ പറ, എന്നാൽ അവന് രക്ഷപെടാം; തുറന്നടിച്ച് സുനിൽ ഗവാസ്കർ

'പ്ലാസ്റ്റിക് തിന്നും പുഴുക്കൾ'; പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന് വഴിതെളിക്കുമോ ഈ പുഴുക്കൾ?