ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്മാര്‍ട്ടല്ല എക്‌സ്ട്രാ സ്മാര്‍ട്ടാകും; സംസ്ഥാനത്ത് ലൈസന്‍സില്‍ വരാനിരിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങള്‍

ഡ്രൈവിംഗ് ലൈസന്‍സ് ഇനി സ്മാര്‍ട്ടല്ല എക്‌സ്ട്രാ സ്മാര്‍ട്ടാകും. സംസ്ഥാനത്ത് കാര്‍ഡ് രൂപത്തില്‍ നല്‍കിവരുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഇനി മുതല്‍ ഡിജിറ്റല്‍ ആയി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നിലവിലെ കാര്‍ഡ് ലൈസന്‍സിനു പകരം ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ഡിജിറ്റല്‍ ലൈസന്‍സിനെ ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സില്‍ ക്യൂആര്‍ കോഡ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും ലൈസന്‍സ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആര്‍ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണില്‍ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസന്‍സിന്റെ ഡിജിറ്റലൈസേഷനെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 13 സ്ഥലങ്ങളില്‍ കൂടി കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കും. എല്ലാ ജില്ലയിലും ഡ്രൈവിംഗ് ട്രെയിനിങ് സെന്ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരു കോടി രൂപ ചെലവഴിച്ചായിരിക്കും ഡ്രൈവിംഗ് ട്രെയിനിങ് സെന്ററുകള്‍ ആരംഭിക്കുക. കേന്ദ്ര സഹായത്തോടെയാണ് പദ്ധതി തുടങ്ങുന്നതെന്നും ഇതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും കെബി ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. അതേസമയം കെഎസ്ആര്‍ടിസിയില്‍ ബ്രെത്ത് അനലൈസര്‍ പരിശോധന ആരംഭിച്ചതോടെ അപകടങ്ങള്‍ കുറഞ്ഞെന്നും മന്ത്രി അറിയിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ