സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എൻ നഗരേഷിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ഗതാഗത കമ്മീഷണർ ഇറക്കിയ സർക്കുലർ സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
സർക്കുലർ സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ തവണ നിരാകരിച്ചിരുന്നു. സർക്കുലർ പ്രഥമ ദൃഷ്ട്യാ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതി നടപടി. കേന്ദ്ര ചട്ടങ്ങളോട് യോജിച്ചു നിൽക്കുന്നതാണ് സർക്കുലറിലെ നിർദേശങ്ങൾ. അതിനാൽ സർക്കുലറിൽ ഇടപെടാൻ കാരണങ്ങളില്ലെന്നാണ് കോടതി നിലപാടെടുത്തത്.
Read more
ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഈ മാസം 16 മുതൽ ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിച്ചിരുന്നു. ഡ്രൈവിംഗ് സ്‌കൂൾ സംഘടനകളുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാർ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ഡ്രൈവിംഗ് പരിഷ്‌കരണ സർക്കുലറിൽ തൊഴിലാളികളുടെ ആവശ്യപ്രകാരമുള്ള പ്രായോഗിക മാറ്റങ്ങൾ വരുത്തുമെന്ന് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ടെസ്റ്റിൽ സഹകരിക്കാൻ സംയുക്ത സമരസമിതി തീരുമാനിച്ചത്.