കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ ലഹരി കേസ്; കഞ്ചാവെത്തിച്ച 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

എറണാകുളം കളമശ്ശേരി പോളിടെക്നിക് ലഹരി കേസിൽ ബോയ്സ് ഹോസ്റ്റലിൽ കഞ്ചാവെത്തിച്ച 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. സൊഹൈൽ ഷേഖ്, എഹിന്ത മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഇവരാണ് കഞ്ചാവ് എത്തിച്ചതെന്ന് നേരത്തെ പിടിയിലായ പൂർവ വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു. കേസില്‍ നിര്‍ണായകമായത് അറസ്റ്റിലായ പൂര്‍‌വവിദ്യാര്‍ത്ഥികളായ രണ്ട് പേരുടെ മൊഴികളാണ്. സുഹൈല്‍ ഭായ് എന്നയാളാണ് എന്നയാളാണ് കഞ്ചാവ് എത്തിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളുടെ അറസ്റ്റ്.