ലഹരിക്കേസ്: പ്രയാഗയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും; കൊച്ചിയിലെ ‍ഡിജെ പാർട്ടിയെക്കുറിച്ചും അന്വേഷിക്കും

കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടി താരങ്ങളായ പ്രയാഗ മാർട്ടിനെയും നടന്‍ ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും. കൂടുതൽ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുകയെന്ന് കൊച്ചി ഡിസിപി കെ എസ് സുദർശൻ അറിയിച്ചു. അതേസമയം കൊച്ചിയിൽ നടന്ന ഡിജെ പാർട്ടിയെക്കുറിച്ചും അന്വേഷിക്കുമെന്നും ഡിസിപി പറഞ്ഞു.

ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയിൽ എത്തിയെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക്‌ ചെയ്തിരുന്നത്. ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിൽ നിന്നായിരുന്നു ഓം പ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരിവസ്തുക്കൾ കൈവശം വെച്ചതിനായിരുന്നു അറസ്റ്റ്. ഓം പ്രകാശിനൊപ്പം പിടിയിലായ ഷിഹാസ് എന്നയാളിൽ നിന്ന് പൊലീസ് കൊക്കൈൻ പിടികൂടിയിരുന്നു. കൊച്ചി മരട് പൊലീസാണ് പ്രകാശിനെ കസ്റ്റഡിയിൽ എടുത്തത്. ബോൾഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാൾ മൊഴി നൽകിയയത്. നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തലസ്ഥാനം കേന്ദ്രീകരിച്ച് വർഷങ്ങളായി ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന തുടങ്ങിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി ഇടപാടെന്ന സംശയത്തിലാണ് നാർക്കോട്ടിക് വിഭാഗം പരിശോധന നടത്തിയത്. ആദ്യം കരുതൽ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. പിന്നീട് ഹോട്ടലിലെത്തിച്ചും വിവരങ്ങൾ തേടിയിരുന്നു.

Latest Stories

അൻവർ ഒരു നിസ്സാര ‘സ്വതന്ത്രൻ’, പുറത്ത് പോയത് എൽഡിഎഫിന് ഒന്നുമല്ല: വിജയരാഘവൻ

11 ദശലക്ഷം ആരാധകർ: സീസണിൽ 16 ഗെയിമുകൾ ബാക്കി വെച്ചുകൊണ്ട് എക്കാലത്തെയും ഹാജർ റെക്കോർഡ് സ്ഥാപിച്ചു മെസിയുടെ എംഎൽഎസ്

"ഞാൻ അവനെ പല കാരണങ്ങളാൽ സ്നേഹിക്കുന്നു" - 'GOAT' സംവാദത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിലുള്ള തിരഞ്ഞെടുപ്പ് നടത്തി ഡേവിഡ് ബെക്കാം

"കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ ചിന്തിച്ചത്" - ക്രിസ്റ്റ്യാനോ റൊണാൾഡോ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിൻ്റെ പാത പിന്തുടരാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ

അലയാൻഡ്രോ ഗാർനാച്ചോയെ ഒഴിവാക്കി അർജന്റീന ടീം ലിസ്റ്റ്; കാരണം ഇതാണ്

മലപ്പുറം പരാമർശത്തിൽ വിശദീകരണം നൽകണം; ദേശവിരുദ്ധ ശക്തികൾ ആരെന്ന് അറിയിക്കണം, ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും വിളിപ്പിച്ച് ഗവർണർ

യുവതിയും പങ്കാളിയും ചേർന്ന് കൊന്നത് മാതാപിതാക്കൾ ഉൾപ്പടെ 13 പേരെ; പാകിസ്ഥാനിലും 'കൂടത്തായി' മോഡൽ കൂട്ടക്കൊല

നെഹ്‌റു ട്രോഫി വള്ളംകളിയിൽ കാരിച്ചാല്‍ തന്നെ ജേതാവ്; വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് ജൂറി കമ്മിറ്റി

യുവൻ്റസ് കരാർ അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കിടയിൽ പോൾ പോഗ്ബയെ ടീമിൽ എത്തിക്കാൻ പദ്ധതിയിട്ട് ബാഴ്‌സലോണ

ഒരു മാറ്റവുമില്ല ഇവര്‍ക്ക്!, ജയിക്കും മുമ്പേ കസേരയ്ക്ക് തമ്മിലടി