കോഴിക്കോട് നരിക്കുനിയില്‍ വമ്പന്‍ ലഹരി വേട്ട. എംഡിഎംഎ, എല്‍ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയില്‍ എന്നിവയുമായി ചേളന്നൂര്‍ സ്വദേശിയായ യുവാവിനെ റൂറല്‍ എസ് പിയുടെ പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തു .കണ്ണങ്കര കിഴക്കേ നേരത്ത് കിരണ്‍(24) ആണ് പിടിയിലായത്.
് 1160 മില്ലി ഗ്രാം എംഡിഎം, 120എല്‍ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. റൂറല്‍ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ നരിക്കുനിയില്‍ വച്ചാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
ഒരു കാറും പൊലീസ് പിടിച്ചെടുത്തു മറ്റൊരു കാറിലെത്തിയ യുവാവ് കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് ലഹരി ഉപയോഗവും വില്‍പനയും വ്യാപകമായതിനെ തുടര്‍ന്ന് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. കൊടുവള്ളി സ്റ്റേഷനിലെയും നര്‍കോട്ടിക് സെല്ലിലെയും പൊലീസ് ഉദ്യോസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.