നിനക്ക് ഒരു പെഗ്ഗ് തരട്ടേ..; മദ്യലഹരിയില്‍ പെരുമ്പാമ്പുമായി റോഡില്‍ അഭ്യാസം, സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ വെച്ച് യാത്ര

മദ്യ ലഹരിയില്‍ പെരുമ്പാമ്പിനെ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് യുവാവ്. മുചുകുന്ന് സ്വദേശി ജിത്തു ആണ് സ്‌കൂട്ടറില്‍ പാമ്പുമായെത്തി പ്രദര്‍ശനം നടത്തിയത്. ഈ മാസം ഒന്നിന് രാത്രിയാണ് സംഭവം. ജിത്തു പിടികൂടിയ പാമ്പിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയേയാണ് നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശനം നടത്തിയത്. പൊലീസ് എത്തി പെരുമ്പാമ്പിനെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കൈമാറി.

ജിത്തു പിടികൂടിയ പാമ്പിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയേയാണ് പ്രകടനങ്ങള്‍ നടത്തിയത്. പാമ്പിനെ സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ വയ്ക്കുകയായിരുന്നു. ഇടയ്ക്ക് എടുത്തുയര്‍ത്തിയും തോളിലിട്ടും ജിത്തു അപകടകരമാംവിധം പാമ്പിനെ കൈകാര്യം ചെയ്യുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

താന്‍ പോറ്റുന്നതാണെന്ന് പറയുന്നതും, മദ്യം വേണോയെന്ന് പാമ്പിനോട് ചോദിക്കുന്നതും വീഡിയോയിലുണ്ട്. പൊലീസ് അധികൃതര്‍ പെരുമ്പാമ്പിനെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കൈമാറി.

പാമ്പ് പ്രദര്‍ശനത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ വനംവകുപ്പ് അന്വേഷണം തുടങ്ങി. കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ എത്തി വനംവകുപ്പ് അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചു.

Latest Stories

'ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്ത് വരുന്നത്'; പാണക്കാട് തങ്ങൾക്കെതിരായ പിണറായിയുടെ പരമാർശത്തിൽ രാഹുൽ, ആരോപണങ്ങളെല്ലാം ട്രോളി ബാഗ് പോലെ ട്രോളായി മാറും

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്‌ലിയോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി മിച്ചല്‍ ജോണ്‍സണ്‍, ഓസ്‌ട്രേലിയയ്ക്ക് അത്ഭുതം!

രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്; ജാർഖണ്ഡിലും മഹാരാഷ്ട്രയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ്; ഓസീസ് മാധ്യമങ്ങളില്‍ ഫുള്‍ പേജ് വാര്‍ത്തകള്‍ നിറയുകയാണ്!

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്; പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കളക്ടര്‍

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന