കൊല്ലം പത്തനാപുരത്ത് ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. പ്രതികളിലൊരാളിന് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷമായിട്ടാണ് ലഹരി പാര്‍ട്ടി നടത്തിയത്. സംഭവത്തില്‍ തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിന്‍, മണ്ണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരണ്‍, കണ്ണമൂല സ്വദേശി ടെര്‍ബിന്‍ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.
പേയാട് സ്വദേശി കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ലഹരി പാര്‍ട്ടി നടത്തിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയായിരുന്നു ലഹരി പാര്‍ട്ടി നടത്തിയത്. പത്തനാപുരത്തെ എം.എം. അപാര്‍ട്‌മെന്റ് എന്ന ലോഡ്ജില്‍ മുറിയെടുത്തായിരുന്നു സംഘത്തിന്റെ ആഘോഷം.
Read more
എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. 46 മില്ലി ഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, സിറിഞ്ചുകള്‍ എന്നിവ പ്രതികളില്‍ നിന്ന് കണ്ടെടുത്തു. അതേസമയം ലഹരിയുടെ അളവ് കുറവായിരുന്നതിനാല്‍ നാലുപേര്‍ക്കും ജാമ്യം ലഭിച്ചു.