ഷിരൂരിലെ തിരച്ചിൽ താത്കാലികം നിർത്തി ; വെല്ലുവിളിയായി കനത്ത മഴയും പുഴയിലെ അടിയൊഴുക്കും, ദൗത്യസംഘത്തിന് പുഴയിലിറങ്ങാനായില്ല

ഷിരൂരിലെ ദൗത്യത്തിന് പ്രതിസന്ധിയായി കനത്ത മഴയും പുഴയിലെ അടിയൊഴുക്കും. ദൗത്യസംഘത്തിന് പുഴയിലിറങ്ങാനായില്ല. അർജുനയുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തോടടുക്കുമ്പോൾ ദൗത്യം കൂടുതൽ ദുഷ്കരമാവുകയാണ്. ശക്തമായി പെയ്യുന്ന മഴയും പുഴയിലെ ഒഴുക്കും പ്രതിസന്ധി സൃഷ്ഠിക്കുകയാണ്.

പുഴയിലെ ശക്തമായ അടിയൊഴുക്കാണ് രക്ഷാപ്രവർത്തകർക്ക് പുഴയിൽ ഇറങ്ങാൻ തടസം സൃഷ്ടിക്കുന്നത്. വെള്ളത്തിലെ ചെളി നീക്കം ചെയ്യാൻ ബൂം എസ്കവേറ്റേഴ്‌സിനാകുന്നില്ല. നദിക്കടിയിലുള്ള ട്രക്കിൽ മനുഷ്യശരീരം ഉണ്ടോ, ട്രക്ക് കൊളുത്തിട്ട് വലിച്ചു കയറ്റാൻ ആകുമോ എന്നെല്ലാം നാവിക സേനയുടെ മുങ്ങൽ വിദഗ്ദ്ധരാകും പരിശോധിക്കുക. മൂന്നിടങ്ങളിൽ നിന്നായി സിഗ്നൽ ലഭിച്ചതായാണ് രക്ഷാദൗത്യത്തിന്റെ തലവൻ റിട്ട മേജർ ജനറൽ ഇന്ദ്രബാലൻ ഇന്നലെ അറിയിച്ചത്. ലഭിച്ച സിഗ്നലിൽ ഒന്നിൽ നിന്നും ഒന്നിൽ കൂടുതൽ സിഗ്നൽ ലഭിച്ചതായും മേജർ ജനറൽ ഇന്ദ്രബാലൻ പറഞ്ഞു.

ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ശക്തമാണ്. അതിനാൽ മുങ്ങൽ വിദഗ്ധർക്ക് മൂന്ന് നോട്‌സ് വരെ മാത്രമേ ഡൈവ് ചെയ്യാൻ സാധിക്കൂ. നേവിയുടെ സോണാർ പരിശോധനയിലും സൈന്യത്തിന്റെ റഡാർ പരിശോധനയിലും ഗംഗാവലി പുഴയുടെ തീരത്ത് 20 മീറ്റർ ആഴത്തിൽ ട്രക്ക് കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു.

എന്നാൽ ട്രക്കിന്റെ ക്യാബിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലമായിരുന്നു. അർജുന്റെ ട്രക്കിലുണ്ടായിരുന്ന തടികൾ 12 കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തി. പുഴയുടെ സമീപത്ത് താമസിക്കുന്നവർ വിറകിനായി ശേഖരിച്ച ഒഴുകിയെത്തിയ തടിക്കഷ്ണങ്ങൾക്കിടയിലാണ് അർജുന്റെ വാഹനത്തിലുണ്ടായിരുന്ന തടിക്കഷ്ണങ്ങളും കണ്ടെത്തിയത്.

അതേസമയം അർജുനെ കണ്ടെത്തുന്നതിനായി മനുഷ്യസാധ്യമായ എല്ലാം ചെയ്യുന്നുണ്ടെന്ന് കോഴിക്കോട് എം.പി എംകെ രാഘവൻ അറിയിച്ചു. നേവി-ആർമി- ദുരന്തനിവാരണ സേന സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. അതുകൂടാതെ റിട്ട. മേജർ ജനറൽ ഇന്ദ്രപാലിൻ്റെ നേതൃത്തിലുള്ള സംഘം ഡ്രോണുപയോഗിച്ചും പരിശോധിച്ച് വരികയാണ്. ഉച്ചയ്ക്ക് ശേഷം പൊതുമരാമത്ത് മന്ത്രി റിയാസിൻ്റെ നേതൃത്വത്തിൽ യോഗം ചെരുമെന്നും എം കെ രാഘവൻ അറിയിച്ചു.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ