കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ രണ്ട് ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ലീല, അമ്മുക്കുട്ടി, രാജന്‍ എന്നിവരാണ് മരിച്ചത്. ഇടഞ്ഞ ആനകളെ തളച്ചു. ഇടഞ്ഞോടിയ ആനകളിലൊന്ന് ഒരു കെട്ടിടം തകര്‍ത്തു. ഇതിനടിയില്‍ പെട്ടാണ് മൂന്ന് പേര്‍ മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. വൈകിട്ട് 6 മണിയോടെയാണ് സംഭവം. ഉഗ്ര ശബ്ദത്തില്‍ കരിമരുന്ന് പ്രയോഗം നടത്തിയപ്പോഴാണ് സംഭവം.
Read more
കരിമരുന്ന് പ്രയോഗത്തിന്റെ പ്രഗമ്പനത്തില്‍ സമീപത്തെ കെട്ടിടങ്ങളുടെ ഓടുകളും ഇളകി വീണിരുന്നു. പടക്കം പൊട്ടിയ ഉഗ്രശബ്ദത്തിലാണ് ആന ഇടഞ്ഞത്. ഈ ഇഠഞ്ഞ ആന മറ്റൊരു ആനയെ കുത്തി. തുടര്‍ന്ന് രണ്ട് ആനകളും വിരണ്ടോടി. പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇഠഞ്ഞത്. പിന്നീട് ആനകളെ രണ്ടിനെയും തളച്ചു.