രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആകെ വില കുറഞ്ഞത് ഇ.പി ജയരാജന് മാത്രം: പി.കെ ഫിറോസ്

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആകെ വില കുറഞ്ഞത് ഇ.പി ജയരാജന് മാത്രമാണെന്ന് പി.കെ ഫിറോസ്. കൂട്ടിയ ഇന്ധനസെസ് കുറയ്ക്കും വരെയും ശക്തമായ സമരം തുടരുമെന്നും ഫിറോസ് പറഞ്ഞു.

ഇന്ധനസെസ് വര്‍ദ്ധനവിനെതിരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. നിയമസഭ സമ്മേളിക്കുന്ന ഫെബ്രുവരി 27 വരെ സമരം സജീവമാക്കി നിര്‍ത്തിനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

വിദ്യാര്‍ത്ഥി, യുവജന, മഹിളാ സംഘടനകള്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. 13,14 തീയതികളില്‍ കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിന് മുന്നിലും യുഡിഎഫ് രാപകല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

Read more

സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര മെച്ചമല്ലെന്നും അപകടകരമായ സാഹചര്യം ഉണ്ടെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. വ്യക്തിപരമായ താല്‍പര്യം കൊണ്ടല്ല സെസ്സ് ഏര്‍പ്പെടുത്തിയത്, സംസ്ഥാന താല്‍പര്യമാണ് പരിഗണിച്ചത്. ഇത്രയധികം ആക്രമണം വേണോ എന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.