വടംവലി ആവേശത്തിനിടെ ചുവടു പിഴച്ചു, നിലത്ത് വീണ് മാണി സി കാപ്പന്‍

വടംവലി ആവേശത്തിനിടെ അടിതെറ്റി മാണി സി കാപ്പന്‍ എംഎല്‍എ. ഓണാഘോഷത്തിന്റെ ഭാഗമായി പാലായില്‍ ജനപ്രതിനിധികളും വ്യാപാരികളും തമ്മില്‍ നടന്ന വടംവലി മത്സരത്തിനിടെയാണ് എംഎല്‍എയ്ക്ക് ചുവടുപിഴച്ചത്. വീഴ്ചയില്‍ അദ്ദേഹത്തിന് പരിക്കൊന്നും സംഭവിച്ചിട്ടില്ല.

സമൃദ്ധിയുടെ ചിങ്ങമാസ പുലരിയിൽ തിരുവോണത്തിനെ വരവേറ്റിരിക്കുകയാണ് മലയാളികൾ. അത്തപ്പൂക്കളം ഒരുക്കിയും, സദ്യവട്ടം ഒരുക്കിയും ഓണക്കോടി അണിഞ്ഞും ഓണത്തെ ആഘോഷപൂർവം വരവേറ്റിരിക്കുകയാണ് ഏവരും.

ഓണം എന്നത് മലയാളികൾക്ക് എന്നും കൂട്ടായ്മയുടെയും ഒത്തുചേരലിന്റെയും ഉത്സവമാണ്. ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ, ജാതിമതഭേദമില്ലാതെ കേരളക്കര മുഴുവൻ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.

കേരളത്തില്‍ നവവത്സരത്തിന്റെ തുടക്കം കുറിക്കുന്ന മാസമായ ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് ഓണവും എത്തുന്നത്. കേരളത്തിന്റെ കാര്‍ഷികോത്സവം കൂടിയാണ് ഓണം. അത്തം നാളില്‍ തുടങ്ങി പത്താം ദിവസം തിരുവോണമായി. ഈ പത്തു ദിവസവും വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കുന്ന പതിവുണ്ട്.

കാലം മാറുന്നത് അനുസരിച്ച് ഓണാഘോഷത്തിൽ വൈവിധ്യങ്ങൾ ഏറുന്നതല്ലാതെ കുറയുന്നതായി കാണാറില്ല. വർഷങ്ങൾ കഴിയുംതോറും ഓണാഘോഷത്തിന്റെ മാറ്റ് കൂടിക്കൂടി വരികയാണ്.

Read more

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രിയും ,മറ്റ് മന്ത്രിമാരും എത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഇത്തവണ മലയാളികൾക്ക് ഓണാശംസകൾ അറിയിച്ചിരുന്നു.