പോരാട്ടമാണ് ബദല്‍, പൊറോട്ടയല്ല; ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഡി.വൈ.എഫ്‌.ഐ ബോര്‍ഡുകള്‍, നശിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയില്‍ പരിഹാസം നിറഞ്ഞ കുറിപ്പുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ച് ഡിവൈഎഫ്‌ഐ. പോരാട്ടമാണ് ബദല്‍, പൊറോട്ടയല്ല എന്ന് എഴുതിയ ബാനറുകളാണ് വഴിയരികില്‍ സ്ഥാപിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാനറുകള്‍ കൈയോടെ നശിപ്പിച്ചു.

പുതുക്കാട്, വടക്കാഞ്ചേരി എന്നിവടങ്ങളില്‍ ആയിരുന്നു ബോര്‍ഡുകള്‍. യാത്രയ്ക്കിടെ രാഹുല്‍ഗാന്ധി ഹോട്ടലുകളില്‍ കയറുന്നത് പരിഹസിച്ചായിരുന്നു ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. പ്രചരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്ന ദൃശ്യങ്ങളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പാലക്കാട് ജില്ലയില്‍ പര്യടനം ആരംഭിച്ചു. ഷൊര്‍ണൂര്‍ എസ്.എം.പി ജങ്ഷനില്‍ നിന്ന് രാവിലെ 6.30നാണ് ഇന്നത്തെ പര്യടനം തുടങ്ങിയത്. 10.25ന് മഹാത്മഗാന്ധി പ്രതിമയില്‍ രാഹുല്‍ ഹാരമണിയിച്ചു. 10.30ന് പട്ടാമ്പിയില്‍ രാവിലത്തെ പര്യടനം പൂര്‍ത്തിയാക്കി.

വി.കെ. ശ്രീകണ്ഠന്‍ എം.പി, കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം എന്നിവര്‍ പദയാത്രയുടെ ഭാഗമായി. വൈകീട്ട് അഞ്ച് മണിക്കാണ് പദയാത്ര വീണ്ടും ആരംഭിക്കുക. ഏഴ് മണിക്ക് കൊപ്പത്ത് ഇന്നത്തെ യാത്ര സമാപിക്കും.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ