മുനമ്പം വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശ്രമം അപലപനീയമാണെന്ന് ഡിവൈഎഫ്ഐ. മുനമ്പത്തെ അറുന്നൂറോളം കുടുംബങ്ങളും വഖഫ് ഭൂമി സംരക്ഷണ സമിതിയും തമ്മിലുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സങ്കീര്‍ണമായ നിയമപ്രശ്‌നമുള്ള വിഷയത്തില്‍ ശ്രദ്ധയോടെയുള്ള ഇടപെടലും പരിഹാരവുമാണ് ആവശ്യം. വൈണ്ടപ്പിനിലെയും മുനമ്പത്തെയും ജനങ്ങളുടെ വീടും സ്വത്തും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം സമാധാനചര്‍ച്ചയിലൂടെയും സമവായത്തിലൂടെയെ പരിഹരിക്കാനാകൂവെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
മുനമ്പം വിഷയം രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി ചിത്രീകരിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് ബിജെപി ശ്രമിക്കുന്നത്. ഇത് ഹീനമാണ്. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വഖഫ് ബോര്‍ഡിനെ കിരാതമെന്ന് വിശേഷിപ്പിച്ചതും ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രസ്താവന നടത്തിയതും സംഘപരിവാറിന്റെ ലക്ഷ്യം വ്യക്തമാക്കുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രിയും വര്‍ഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുകയാണ്. മതേതരത്വത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെ യും വിളനിലമായ കേരളത്തെ വര്‍ഗീയമായി വേര്‍തിരിക്കാനും ഭിന്നിപ്പിക്കാനുമുള്ള സം ഘപരിവാര്‍ ശ്രമം തിരിച്ചറിഞ്ഞ് ചെറുത്തു തോല്‍പ്പിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.