എമ്പുരാന്‍ സിനിമ റിലീസ് ആയതിനു ശേഷം സംഘപരിവാര്‍ കോര്‍ണറുകളില്‍ നിന്ന് വരുന്ന അധിക്ഷേപങ്ങളിലും സിനിമക്കും അണിയറ പ്രവര്‍ത്തകര്‍ക്കും എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളിലും പ്രതിഷേധിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.
ഗുജറാത്തില്‍ സംഘപരിവാര്‍ വാളും തൃശൂലവുമായി അഴിഞ്ഞാടി നടത്തിയ വംശഹത്യയെ ഒരു കാലാസൃഷ്ടിയിലൂടെ സ്പര്‍ശ്ശിക്കുമ്പോള്‍ പോലും അവര്‍ എത്ര അസ്വസ്ഥമാണ് എന്നാണ് തെളിയിക്കുന്നത്.
തങ്ങളുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന സിനിമയോടുള്ള ആരോഗ്യപരമായ വിയോജിപ്പ് പോലുമല്ല, മലയാളികളുടെ അഭിമാനമായ രാജ്യം ആദരിച്ച മഹാനടനായ മോഹന്‍ലാലിനെയും, പൃത്വിരാജിനെയും, മുരളി ഗോപിയേയും, ആന്റണി പെരുമ്പാവൂരിനെയുമൊക്കെ നേരെ കേട്ടാല്‍ അറക്കുന്ന തെറി അഭിഷേകവും, വര്‍ഗ്ഗീയ അധിക്ഷേപങ്ങളുമാണ് നടത്തുന്നത്. കേരളത്തെ അപമാനിക്കാന്‍ കേരള സ്റ്റോറി എന്നൊരു പ്രൊപ്പഗാണ്ട പടച്ചു വിട്ടപ്പോള്‍ ‘100% ഫാക്ട്’ എന്ന് സര്‍ട്ടിഫിക്കറ്റ് അടിച്ചു കൊടുത്തവരാണ് ഇപ്പോള്‍ പൃത്വിരാജിനെയും മോഹന്‍ ലാലിനെയുമൊക്കെ തെറി പറയുന്നത്.
ബാബറി സംഭവത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവും വിധ്വംസകമായ വര്‍ഗ്ഗീയ കലാപവും വംശഹത്യയുമായിരുന്നു 2002-ല്‍ നരേന്ദ്ര മോദി ഭരണത്തിന് കീഴില്‍ ഗുജറാത്തില്‍ നടമാടിയത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ടിയുടെയും നേതാക്കളുടെയും അനുഗ്രഹാശിസുകളോടെ ഹിന്ദുത്വ തീവ്രവാദികള്‍ മുസ്ലീങ്ങള്‍ക്ക് നേരെ ക്രൂരമായ അക്രമണ പരമ്പരയും കൊലപാതകവും അഴിച്ചു വിട്ടു. തന്നെ രണ്ട് ദിവസം ജയില്‍ മോചിതനാക്കിയാല്‍ ഇനിയും ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊന്നിട്ട് വരാം എന്ന് ആഹ്ലാദത്തോടെ അലറിയ ബാബു ബംജ്രംഗിയെ പോലുള്ള വംശഹത്യയിലെ പ്രതികളെ ഇന്നും സംരക്ഷിക്കുന്ന ഭരണകൂടമാണ് ഗുജറാത്തിലെ ബിജെപി ഗവണ്മെന്റ്.
വംശഹത്യാ കാലത്ത് മുസ്ലീം സ്ത്രീകളെ പീഡിപ്പിച്ചു കൊലപാതകം നടത്തിയതും അടക്കമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട സംഘികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയാക്കാന്‍ ശ്രമിച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി രാജ്യം കണ്ടു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഇന്ന് രാജ്യം ഭരിക്കുന്ന കാലത്ത്, എല്ലാ എതിര്‍ ശബ്ദങ്ങളെയും നിഷ്‌കരുണം ഇല്ലാതാക്കുകയോ വില കൊടുത്ത് വാങ്ങുകയോ ചെയ്യുന്ന ഈ കാലത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഈ അക്രമണോത്സകത ആരേലും വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍, തുറന്ന് കാണിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ഉറപ്പായും അഭിനന്ദനം അര്‍ഹിക്കുന്നു.
മുരളി ഗോപി എന്ന എഴുത്തുകാരനും, പ്രിത്വിരാജ് സുകുമാരന്‍ എന്ന സംവിധായകനും, ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവിനും, മലയാളികളുടെ സ്വകാര്യ അഭിമാനം മോഹന്‍ ലാലിനും, എമ്പുരാന്‍ സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകരേയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
ഒരു സംഘപരിവാറുകാരുടെ ഓലപ്പാമ്പ് കണ്ടും ഇവിടെയാരും ഭയപ്പെടുകയോ പുറകോട്ട് പോവുകയോ ചെയ്യേണ്ടതില്ല. മതനിരപേക്ഷത സംരക്ഷിക്കാന്‍ കേരളം ഒറ്റ ക്കെട്ടായി ഉണ്ടാവുമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി.