പിവി അന്‍വറിന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഡിവൈഎസ്പി എംഐ ഷാജിയ്ക്ക് സസ്‌പെന്‍ഷന്‍

പിവി അന്‍വറിന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഡിവൈഎസ്പി എംഐ ഷാജിയെ ആണ് പിവി അന്‍വറിന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പൊലീസ് അന്വേഷിക്കുന്ന കേസിലെ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയതായാണ് കണ്ടെത്തല്‍.

തിരുവനന്തപുരത്ത് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ അന്വേഷണ വിവരങ്ങള്‍ ഉള്‍പ്പടെ ചോര്‍ത്തി നല്‍കിയെന്ന ഗുരുതര കണ്ടെത്തലിന് പിന്നാലെയാണ് ഡിവൈഎസ്പി എംഐ ഷാജിയ്‌ക്കെതിരെ നടപടി. ഇന്റിലന്‍ജസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി.

Read more

ഇതുകൂടാതെ മദ്യപിച്ച് വണ്ടിയോടിച്ച ഡിവൈഎസ്പിക്കും വകുപ്പുതല നടപടി നേരിടണം. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി അനില്‍കുമാറിനെയാണ് ആലപ്പുഴയില്‍ ഔദ്യോഗിക വാഹനം മദ്യപിച്ച് ഓടിച്ചതിന് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.