Connect with us

KERALA

ഉപതിരെഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണം: ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്ക് സ്ഥലം മാറ്റം

, 9:04 am

ചെങ്ങന്നൂര്‍ ഉപതിരെഞ്ഞടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി സജി ചെറിയാനു വേണ്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ഡിവൈഎസ്പി അനീഷ് വി കോരയെ സ്ഥലം മാറ്റി. കായംകുളത്തേക്കാണ് സ്ഥലം മാറ്റം. പകരം കായംകുളം ഡിവൈഎസ്പിയെ ചെങ്ങന്നൂരിലേക്ക് നിയമിച്ചു.

സജി ചെറിയാനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവമാണ് സ്ഥലമാറ്റത്തിനു കാരണമായത് . കോണ്‍ഗ്രസും ബിജെപിയും ഇതിനെതിരെ പരാതി നല്‍കിയിരുന്നു.

പൊലീസ് ഉദ്യോഗസ്ഥന്‍ പരസ്യമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനെതിരെയാണ് ബിജെപിയും കോണ്‍ഗ്രസും രംഗത്തു വന്നത്. തിരെഞ്ഞടുപ്പ് കാലത്ത് ഈ ഉദ്യോഗസ്ഥന്‍ ചെങ്ങന്നൂരില്‍ തുടരുന്നതിനെയും ഇരുപാര്‍ട്ടികളും എതിര്‍ത്തിരുന്നു.