ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഗവര്‍ണര്‍ നാടിന് അപമാനമാണ്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുന്നത് കുട്ടികളാണ്. അവര്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ പ്രകോപനം സൃഷ്ടിക്കരുത്.
നിലവാരമില്ലാത്ത വാക്കുകളാണ് ഗവര്‍ണര്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ എന്ന പദവിയെക്കുറിച്ച് അദ്ദേഹത്തിന് വല്ല നിശ്ചയവുമുണ്ടോയെന്നും അദേഹം ചോദിച്ചു. കാറില്‍നിന്ന് ചാടിയിറങ്ങി അടിപിടിക്ക് പോകുകയാണ്. അദ്ദേഹത്തിന്റെ നടപടികള്‍ കേരള ജനങ്ങള്‍ക്കും സര്‍ക്കാറിനും അപമാനകരമാണ്. അദ്ദേഹത്തെ തിരിച്ചുവിളിക്കണം. ആര്‍.എസ്.എസും ബി.ജെ.പിയുമാണ് ഗവര്‍ണറെ വഷളാക്കുന്നതെന്നും ഇ.പി ജയരാജന്‍ ആരോപിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന സനാതന ധര്‍മ പീഠത്തിന്റെയും ഭാരതീയ വിചാര കേന്ദ്രത്തിന്റെയും സെമിനാര്‍ ഇന്നു ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. പരിപാടി ഇ.എം.എസ് സെമിനാര്‍ കോംപ്ലക്‌സിലാണ് നടക്കുന്നത്. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ ഉച്ചയ്ക്ക് 1.30ന് അകം എത്തണമെന്ന് സനാതന ധര്‍മ ചെയര്‍ കോ- ഓര്‍ഡിനേറ്റര്‍ സി. ശേഖരന്‍ അറിയിച്ചു. പരമാവധി 350 പേര്‍ക്കേ സെമിനാര്‍ ഹാളില്‍ പ്രവേശനം ഉണ്ടായിരിക്കൂ.