കിഴക്കമ്പലം ആക്രമണം; അക്രമകാരികളിൽ ബംഗ്ലാദേശികളോ റോഹിംഗ്യക്കാരൊ ഉണ്ടോയെന്ന് ബി. ​ഗോപാലകൃഷ്ണൻ

എറണാകുളം കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പൊലീസ് ജീപ്പ് കത്തിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ബി ​ഗോപാലകൃഷ്ണൻ. അക്രമകാരികളായവരിൽ ബംഗ്ലാദേശികളോ റോഹിംഗ്യക്കാരോ ഉണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബി. ​ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

അതിഥി തൊഴിലാളികളെ വേദനിപ്പിക്കാൻ പാടില്ലന്ന സ്പീക്കറുടെ ഉപദേശം കൊള്ളാം. അതിഥി തോഴിലാളിയുടെ പേരിൽ നുഴഞ്ഞുകയറ്റക്കാർക്കും മുട്ടയും പാലും നൽകണമെന്നാണൊ സ്പീക്കർ പറയുന്നതെന്ന് വ്യക്തമാക്കണമെന്നും ​ഗോപാലകൃഷ്ണൻ പറഞ്ഞു. ഇന്ന് പോലിസിനെ മർദിച്ചവർ നാളെ നാട്ടുകാരെ മർദിക്കും. ഇന്ന് പോലീസ് ജീപ്പ് കത്തിച്ചവർ നാളെ നാട്ടുകാരുടെ വീട് കത്തിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

അനധികൃത ബംഗ്ലാദേശികൾക്കും റോഹിങ്ക്യക്കാർക്കും കേരളം തണൽ വിരിക്കുന്നത് ഭാവിയിൽ അപകടകവും സ്ഫോടനാ ത്മകവുമായ സ്ഥിതി സൃഷ്ടിക്കുമെന്നും പെരുമ്പാവൂർ ടൗൺ ഒരു ബംഗ്ലാദേശ് ടൗണായി മാറിക്കഴിഞ്ഞെന്നും ബി. ​ഗോപാലകൃഷ്ണൻ പറയുന്നു. അരാണ് യഥാർഥ അതിഥി, അന്യസംസ്ഥാന തൊഴിലാളി എന്ന് കണ്ടെത്താൻ സ്പീക്കറൊ സർക്കാരോ ഇതുവരെ നിർദ്ദേശം കൊടുത്തിട്ടുണ്ടൊ ​ഗോപാലകൃഷ്ണൻ ചോദിക്കുന്നു.

സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തുള്ള മുഴുവന്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളേയും വേട്ടയാടുന്ന സ്ഥിതി ഉണ്ടാകരുതെന്ന് സ്പീക്കർ എം ബി രാജേഷ് വ്യക്തമാക്കിയിരുന്നു. എല്ലാവരും അക്രമികളല്ല. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ അങ്ങനെ മാത്രം കണ്ടാല്‍ മതി. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ആരേയും ആക്രമിക്കാന്‍ പാടില്ല. കേരളത്തില്‍ 25 ലക്ഷത്തിലധികം വരുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. അവരെ മുഴുവന്‍ അക്രമികള്‍ എന്ന് നിലയില്‍ കാണരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു