ചന്ദ്രഗ്രഹണം: കേരളത്തിലെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, ക്ഷേത്രങ്ങളും അടച്ചിടണം

സമ്പൂര്‍ണ ചന്ദ്രഗ്രഹണം കാരണം കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

സംസ്ഥാന ദുരന്തനിവാരണ വകുപ്പാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന്(ജനുവരി 30) മുതല്‍ ഫെബ്രുവരി മൂന്നുവരെ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ (കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്) കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്നുമാണ് സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

സമ്പൂര്‍ണ ചന്ദ്രഗ്രഹണം കണക്കിലെടുത്ത് നാളെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും വൈകിട്ട് 5.18 മുതല്‍ രാത്രി 8.43 വരെ അടച്ചിടണമെന്ന് ദേവസ്വം കമ്മീഷണറും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.