സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിന്ധയില്‍

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിന്ധയിലാണെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വേ നിയമസഭയില്‍ വച്ചു. ധനമന്ത്രി തോമസ് ഐസക്കാണ് സര്‍വേ നിയമസഭയില്‍ സമര്‍പ്പിച്ചത്. സംസ്ഥാനത്ത്‌ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. സംസ്ഥാനത്തെ ധനകമ്മിയും,റവന്യൂകമ്മിയും കൂടിയെന്നും സര്‍വേയില്‍ പറയുന്നു.

സംസ്ഥാന കടത്തിന്റെ വളര്‍ച്ച നിരക്ക് 18.048 ശതമാനമാണ്. സംസ്ഥാനത്തിന്റെ കടം 1,86,453 കോടി രൂപയാണ്. ജിഡിപി നിരക്ക് ആദ്യമായി ദേശീയ ശരാശരിയുടെ താഴെ എത്തി. നികുതി വരുമാനം കൂട്ടാനുള്ള സര്‍ക്കാരിന്റെ ശ്രമം നോട്ടു നിരോധനം പരാജയപ്പെടുത്തി. നോട്ടു നിരോധനം സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചുവെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.

നാളെ നടക്കുന്ന സംസ്ഥാന ബജറ്റിനു മുന്നോടിയായിട്ടാണ് സാമ്പത്തിക സര്‍വേ നിയമസഭയ്ക്കു മുന്നില്‍ വച്ചത്. കടുത്ത സാമ്പത്തിക പ്രതിന്ധിയെ തുടര്‍ന്ന് സര്‍ക്കാരിന്റെ ദൈനദിന പ്രവര്‍ത്തനങ്ങള്‍ പോലും അവതാളത്തിലായിരിക്കുകയാണ്. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ വിതരണവും ക്ഷേമപെന്‍ഷന്‍ വിതരണവും അടക്കമുള്ള സകല മേഖകളും പ്രതിസന്ധിയിലാണ്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍