ഇ.ഡി- ഇന്‍കംടാക്‌സ് റെയ്ഡ്: തിരുവനന്തപുരം ഡി.സി.സി സെക്രട്ടറി നാദിറയുടെ ഭര്‍ത്താവ് സുരേഷ് ഫാരിസിന്‍റെ ബിനാമി

ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും ചേര്‍ന്ന് തിരുവനന്തപുരം ഡി സി സി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടില്‍ റെയ്ഡില്‍ നിരവധി ഡിജിറ്റല്‍ രേഖകള്‍ പിടിച്ചെടുത്തതായി സൂചന. നിരവധി കോണ്‍ഗ്രസ് നേതാക്കളുമായും സി പി എം നേതാക്കളുമായും അടുത്തുബന്ധമുള്ളയാളാണ് ഫാരിസ് അബൂബക്കറിന്റെ ബിനാമിയായി അറിയപ്പെടുന്ന നാദറിയുടെ ഭര്‍ത്താവ് സുരേഷ്. യാതൊരു കോണ്‍ഗ്രസ് പശ്ചാത്തലവും ഇല്ലാതിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നു ഇയാളുടെ ഭാര്യ നാദിറ എങ്ങിനെ തിരുവനന്തപുരം ഡി സി സി സെക്രട്ടറിയായെന്ന കാര്യവും ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും അറിയില്ല.

വീക്ഷണം ദിനപത്രത്തിന്റെയും ജയ്ഹിന്ദ് ചാനലിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ ചുമതല വഹിച്ചയിരുന്നയാളാണ് സുരേഷ് കുമാര്‍. പിന്നീട് ഫാരിസ് അബൂബക്കറിന്റെ പത്രമായിരുന്ന മെട്രോ വാര്‍ത്തയുടെ ജനറല്‍മാനേജരായും അതിന് ശേഷം ആ പത്രം ഏറ്റെടുത്ത കാര്‍ണിവല്‍ ഗ്രൂപ്പിന്റെയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായും മാറുകയായിരുന്നു.

പി്ന്നീട് ഫാരിസ് അബൂൂബക്കറിന്റെ ബിനാമിയായി ഇദ്ദേഹം മാറിയെന്നാണ് ഇ ഡി സംശയിക്കുന്നത്. കോണ്‍ഗ്രസിലെയും സി പിഎമ്മിലെയും നിരവധി നേതാക്കളുമായി അടുപ്പമുള്ള വ്യക്തിയാണ് സുരേഷ് കുമാര്‍. കേരളത്തിലെ ഒരു പ്രമുഖ ചാനലിന്റെ മാര്‍ക്കിറ്റിംഗ് വിഭാഗത്തിലാണ് ഇയാള്‍ ജോലി ആരംഭിച്ചതെങ്കിലും പിന്നീട് അവിടെ നിന്നും പുറത്താക്കപ്പെടുകയായിരുന്നു. ജോലി ചെയ്ത സ്ഥാപനങ്ങളിലെല്ലാ ഇയാള്‍ക്കെതിരെ സാമ്പത്തികാരോപണങ്ങള്‍ നിലവിലുള്ളതായും പറയപ്പെടുന്നു.

പാടങ്ങളും തണ്ണീര്‍ തടങ്ങളും വളരെ നിസാര വിലക്ക് വിലക്ക് ഭൂഉടമകളെ പറ്റിച്ച് ഫാരിസിന് വേണ്ടി തട്ടിയെടുക്കുന്നതില്‍ പ്രധാന കണ്ണി ഇയാളാണെന്ന് പറയപ്പെടുന്നു. ഫാരിസ അബൂബക്കറിന് വേണ്ടിയാണ് ഈ ഭൂമി ഇയാള്‍ വാങ്ങിക്കൂട്ടിയത് എന്ന സംശയത്തിലാണ് ഇ ഡി യും ഇന്‍കം ടാക്‌സും ഇയാളുടെവീട്ടില്‍ റെയ്ഡ് നടത്തിയത്. നിരവധി ഡിജിററല്‍ രേഖകള്‍ ഇവിടെ നിന്ന് പിടിച്ചടുത്തതായും സൂചനയുണ്ട്

Latest Stories

"മെസിയും നെയ്മറും തമ്മിൽ ഒറ്റ കാര്യത്തിലെ വ്യത്യാസം ഉണ്ടായിരുന്നുള്ളു"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; ലക്ഷ്യം മോഷണം തന്നെയെന്ന് സ്ഥിരീകരണം, പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

യുജിസി കരട് നിര്‍ദേശം ഫെഡറല്‍ വിരുദ്ധം; സംസ്ഥാനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തും; രാജ്യവ്യാപക പ്രതിഷേധം ഉയര്‍ത്തും; കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് എംവി ഗോവിന്ദന്‍

ഉമാ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും; ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സ തുടരും

നെയ്യാറ്റിൻകര ഗോപന്റെ മരണകാരണം അവ്യക്തമെന്ന് ഫോറൻസിക് ഡോക്ടർമാർ; രാസപരിശോധനാഫലം നിർണായകം

പുതുതായി ഒന്നും പരീക്ഷിക്കുന്നില്ല; ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിജയിക്കുന്നതിന് കാരണം പഴയ രീതിയെന്ന് രാകേഷ് റോഷൻ

വെറുതെയല്ല സ്തുതിഗീതം; പിണറായി വിജയനെ പുകഴ്ത്തി ഗാനം രചിച്ച ചിത്രസേനന് അപേക്ഷിക്കുന്നതിന് മുന്നേ ജോലി; വിവാദത്തിലായി നിയമനം

'ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ല'; നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി

പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ