കരുവന്നൂര്‍ കേസില്‍ സിപിഎമ്മിന് ഇടപാടുകളില്ലെന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടു; വിളിപ്പിച്ചാല്‍ ഇനിയും ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് കെ രാധാകൃഷ്ണന്‍

കരുവന്നൂര്‍ കേസില്‍ സിപിഎമ്മിന് ഇടപാടുകളില്ലെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് ബോധ്യപ്പെട്ടതായി കെ രാധാകൃഷ്ണന്‍ എംപി. കരുവന്നൂര്‍ കേസില്‍ പലരും നല്‍കിയ മൊഴികളില്‍ വ്യക്തത വരുത്താനാണ് ഇഡി തന്നെ വിളിപ്പിച്ചതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരായ എംപി മടങ്ങി.

കൊച്ചിയിലെ ഇഡി ഓഫീസിലാണ് കെ രാധാകൃഷ്ണന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യംചെയ്യലിന് ശേഷം കൊച്ചിയില്‍ ഇഡി ഓഫീസിനുമുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ രാധാകൃഷ്ണന്‍. ചോദ്യംചെയ്യലിനായി വിളിപ്പിച്ചാല്‍ ഇനിയും ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.

കരുവന്നൂര്‍ കേസില്‍ താന്‍ പ്രതിയാണ് എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ അതൊന്നുമല്ലല്ലോ സത്യം. ഈ പ്രശ്നം നടന്ന കാലയളവില്‍ രണ്ടുമാസത്തോളം താന്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു. അതുകൊണ്ടാണ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഇഡി തന്നെ വിളിപ്പിച്ചത്. അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ട് – എംപി പറഞ്ഞു.

പാര്‍ട്ടിക്ക് ബാങ്കുമായി ഇടപാടുകളില്ല എന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് ബോധ്യംവന്നിട്ടുണ്ട്. തന്നെ സംബന്ധിച്ച എല്ലാ വിവരങ്ങളും നേരത്തേ തന്നെ ഇഡിക്ക് കൈമാറിയിരുന്നെന്നും എംപി അറിയിച്ചു. നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും പാര്‍ലമെന്റ് സമ്മേളനം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് എന്നിവ ഉന്നയിച്ച് കെ രാധാകൃഷ്ണന്‍ സമയം നീട്ടി ചോദിച്ചിരുന്നു.

ഇതേ തുടര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം ഹാജരാകാന്‍ ഇഡി സമയം അനുവദിക്കുകയായിരുന്നു. കെ രാധാകൃഷ്ണന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ പാര്‍ട്ടിയുടെ വരുമാന കണക്ക്, ബാങ്ക് ഭരണവുമായുള്ള ബന്ധം എന്നിവ അറിയാനായിരുന്നു നോട്ടീസ്.

Latest Stories

CSK VS RCB: തുടരും ഈ ചെന്നൈ തോൽവി, മഞ്ഞപ്പടയെ തീർത്ത് ആർസിബി പ്ലേ ഓഫിന് അരികെ; ധോണിക്ക് ട്രോളോട് ട്രോൾ

സച്ചിന്റെ ആ അതുല്യ റെക്കോഡ് തകർക്കാൻ കഴിയുക അവന് മാത്രം, ചെക്കനെ വെറുതെ... മൈക്കിൾ വോൺ പറയുന്നത് ഇങ്ങനെ

CSK VS RCB: ഒരു ഓവർ കൂടി തന്നിരുനെങ്കിൽ ആ റെക്കോഡ് ഞാൻ തൂക്കിയേനെ ധോണി അണ്ണാ, അത് തന്നിരുനെങ്കിൽ നീ സെഞ്ച്വറി അടിച്ചേനെ; നാണംകെട്ട് ഖലീൽ അഹമ്മദ്; അതിദയനീയം ഈ ചെന്നൈ

പാക് റേഞ്ചര്‍ ബിഎസ്എഫ് കസ്റ്റഡിയില്‍; പിടിയിലായത് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ

CSK VS RCB: ഞാന്‍ എന്താടാ നിന്റെ ചെണ്ടയോ, നിലത്ത് നിര്‍ത്തെടാ, ചെന്നൈ ബോളറുടെ ഓരോവറില്‍ 33 അടിച്ച് റൊമാരിയോ ഷെപ്പേര്‍ഡ്, തീപ്പൊരി ബാറ്റിങ്ങിന്‌ കയ്യടിച്ച് ആരാധകര്‍

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന സന്ദേശം; വ്യാജമെന്ന് സ്ഥിരീകരിച്ച് ഇന്ത്യയും ശ്രീലങ്കയും

RCB VS CSK: 14 ബോളില്‍ 53, ഇത് താന്‍ടാ വെടിക്കെട്ട്, ചെന്നൈ ബോളര്‍മാരെ കണ്ടംവഴി ഓടിച്ച് റൊമാരിയോ ഷെപ്പേര്‍ഡ്, മിന്നല്‍ ബാറ്റിങ്ങില്‍ ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍

'പിണറായി ദ ലജന്‍ഡ്'; 15 ലക്ഷം ചെലവഴിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ ഡോക്യുമെന്ററി; പിന്നില്‍ സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടന

RCB VS CSK: ചെന്നൈക്കെതിരെ ആ റെക്കോര്‍ഡ് ഇനി കോഹ്ലിക്ക് സ്വന്തം, ചിന്നസ്വാമിയില്‍ വീണ്ടും കിങ്ങിന്റെ വെടിക്കെട്ട്, പൊളിച്ചെന്ന് ആരാധകര്‍

RCB VS CSK: എടാ മോനെ ഞാന്‍ അതങ്ങ് തൂക്കി കേട്ടോ, യുവതാരത്തെ മറികടന്ന് വീണ്ടും കിങ് കോഹ്ലി, വെടിക്കെട്ട് ബാറ്റിങ്ങില്‍ അര്‍ധസെഞ്ച്വറി നേടി താരം