മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ ചോദ്യം ചെയ്യാൻ ഇഡി. വീട്ടിൽ വച്ച് ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. മുൻപ് രണ്ട് വട്ടം ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം ശശിധരൻ കർത്ത ഹാജരായിരുന്നില്ല. തന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ശശിധരൻ കർത്ത ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീട്ടിൽ വച്ച് ചോദ്യം ചെയ്യാനുള്ള ഇഡിയുടെ തീരുമാനം.
ശശിധരൻ കർത്തയെ വീട്ടിൽ വച്ച് ചോദ്യം ചെയ്യാൻ ഇഡി നീക്കം
