രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്ത ഇ.ഡി പിണറായി വിജയനെ ചോദ്യം ചെയ്യുന്നില്ല, ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുന്നത് സി.പി.എമ്മിലൂടെ: കെ.എം ഷാജി

55 മണിക്കൂറോളം രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്ത ഇ.ഡി എന്തുകൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്ന് കെ.എം ഷാജി. കേരളത്തില്‍ ആര്‍എസ്എസ് അവരുടെ അജണ്ട നടപ്പാക്കുന്നത് സിപിഎമ്മിലൂടെയാണെന്നും ഷാജി ആരോപിച്ചു.

താമസിക്കുന്ന വീടിന്റെ മതില് ചാടിക്കടന്നാണ് പി.ചിദംബരത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. എന്നാല്‍ ലാവ്ലിന്‍ കേസുവെച്ച് വിലപേശി ആര്‍എസ്എസ് കേരളത്തില്‍ അവരുടെ അജണ്ട നടപ്പാക്കുകയാണ്. ഓരോ കാര്യങ്ങള്‍ പരിശോധിച്ചാലും അത് വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സൗഹൃദസംഗമങ്ങളുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഷാജി ഇത്തരത്തില്‍ പ്രതികരിച്ചത്. കേരളത്തിലെ ബിജെപി ഒരു തമാശയാണ്.

തൃക്കാക്കരയില്‍ അടക്കം അവരുടെ സ്ഥാനാര്‍ഥിയെ നോക്കിയാല്‍ അത് മനസ്സിലാകും. കേരളത്തില്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ അവര്‍ വിലക്കെടുത്ത പാര്‍ട്ടിയാണ് സിപിഎം എന്നും ഷാജി പറഞ്ഞു.

അരിയും മലരും കരുതിക്കോ എന്ന മുദ്രാവാക്യം കേട്ടാണ് സാദിഖലി ശിഹാബ് തങ്ങള്‍ ഇറങ്ങിത്തിരിച്ചതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍