സ്വപ്നയെ ഇന്നും ഇ.ഡി ചോദ്യം ചെയ്യും; സരിതയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും

സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് സ്വപ്നയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്നലെ അഞ്ച് മണിക്കൂറോളമാണ് സ്വപ്‌നയെ ഇഡി ചോദ്യം ചെയ്തത്.

കോടതിയില്‍ സ്വപ്ന നല്‍കിയ 164 രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. അതേസമയം സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസിലെ സാക്ഷി സരിത എസ് നായരുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.

ഇന്ന് വൈകിട്ട് 3.30ന് തിരുവനന്തപുരം ജെഎഫ്എം കോടതിയാണ് മൊഴി രേഖപ്പെടുത്തുക. സരിതയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം സ്വപ്ന, പിസി ജോര്‍ജ് എന്നിവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം മുതല്‍ ഗൂഢാലോചന നടന്നു എന്നാണ് സരിത പോലീസിന് നല്‍കിയ മൊഴി. പി സി ജോര്‍ജ് പലതവണ സ്വപ്നയ്ക്ക് വേണ്ടി തന്റെ സഹായം തേടിയതായും സരിത മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്ന ജയിലില്‍ കഴിയുമ്പോള്‍ തന്നോടു പറഞ്ഞ രഹസ്യങ്ങളാണ് ഇതെന്ന് വെളിപ്പെടുത്താനാണ് പിസി ജോര്‍ജ് നിര്‍ബന്ധിച്ചതെന്നും സരിത പറയുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ