കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; കെ രാധാകൃഷ്ണന് സമന്‍സ് അയച്ച് ഇഡി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കെ രാധാകൃഷ്ണന്‍ എംപിയ്ക്ക് സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് കെ രാധാകൃഷ്ണന്‍ എംപി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അറിയിച്ചാണ് സമന്‍സ്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ തട്ടിപ്പ് നടന്ന സമയത്ത് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു കെ രാധാകൃഷ്ണന്‍.

ഇതേ തുടര്‍ന്നാണ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കെ രാധാകൃഷ്ണന് നിര്‍ദ്ദേശമുള്ളത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ കള്ളപ്പണ ഇടപാട് നടക്കുന്നതായി ഇഡി അറിയിച്ചിരുന്നു. കരുവന്നൂര്‍ ബാങ്കിന് പുറമേ മാവേലിക്കര, കണ്ടല അടക്കം 18 സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്.

Read more

ഒരു വസ്തു ഈട് നല്‍കി വിവിധ ലോണുകളെടുത്ത സംഭവങ്ങള്‍ വരെ പല സ്ഥാപനങ്ങളിലും ഉണ്ടെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി. ഭൂമിയുടെ ഉടമസ്ഥര്‍ അറിഞ്ഞും അറിയാതെയും ഇത്തരം വഴിവിട്ട ഇടപാടുകള്‍ നടന്നിരിക്കുന്നതെന്നാണ് സഹകരണ ബാങ്കുകള്‍ക്കെതിരായ ഇഡി അന്വേഷണം ചോദ്യം ചെയ്തുളള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇഡി മറുപടി നല്‍കിയത്.