കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ എംഎം വര്‍ഗീസിനെ വിടാതെ ഇഡി; ആറാം തവണയും ചോദ്യം ചെയ്യാനുള്ള നോട്ടീസ് കൈമാറി; നാളെ നിര്‍ണായകം

കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം നേതാക്കളെ വിടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിന് ഇഡി നോട്ടീസ് കൈമാറി.

നാളെ രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇത് ആറാം തവണയാണ് എം.എം. വര്‍ഗീസിനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിക്കുന്നത്. ഇന്നു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.

Read more

തെരഞ്ഞെടുപ്പ് തിരക്കിലാണെന്നും എത്താന്‍ കഴിയില്ലെന്നും എം.എം. വര്‍ഗീസ് ഇഡിക്ക് മറുപടി നല്‍കുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം എപ്പോള്‍ വേണമെങ്കിലും വരാമെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍, നാളെ അദേഹം ഹാജരായില്ലെങ്കില്‍ ഇഡി എന്തുനടപടി സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്.