ഐടിഐകളിൽ രണ്ട് ദിവസത്തെ ആർത്തവ അവധി; ശനിയാഴ്ച അവധി ദിവസമാക്കി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്തെ ഐടിഐകളിൽ 2 ദിവസത്തെ ആർത്ത അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഐഐടികളിൽ ശനിയാഴ്ച അവധിദിവസമാക്കി. ഐടിഐ ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് തീരുമാനം.

ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നുവെന്നും വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിതാ ട്രെയിനികൾ നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധിയായി മാസത്തിൽ രണ്ട് ദിവസം അനുവദിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

ഐടിഐ. ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും അവധി അനുവദിക്കുവാനും സർക്കാർ തീരുമാനിച്ചു. ഇതു മൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐടിഐ ഷിഫ്റ്റുകൾ പുനർ നിശ്ചയിക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതൽ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 :30 വരെയുമായിരിക്കും.

Latest Stories

"കുറെ നാളത്തെ ആ കലിപ്പ് അങ്ങനെ തീർന്നു"; ലിവർപൂൾ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

സ്വർണ്ണക്കടത്ത് കേസ്; ബാലഭാസ്കറിന്റെ ഡ്രൈവർ അറസ്റ്റിൽ

"ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചെയ്യുന്നത് ശരിയല്ല": ഹാരി കെയ്ൻ

ഷവര്‍മ്മ വില്‍ക്കുന്ന ഹോട്ടലുകളില്‍ കര്‍ശന പരിശോധന നടത്തണം; ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവ ലൈസന്‍സ് റദ്ദാക്കി അടച്ചുപൂട്ടിക്കണം; ഉത്തരവുമായി ഹൈക്കോടതി

തുടർച്ചയായി രണ്ടാം തവണയും വിജയിക്കുന്ന ഏക നേതാവ്; പതിനാലാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ ഹേമന്ത് സോറൻ, പുതിയ മന്ത്രിസഭ അധികാരമേറ്റു

നടൻ സൗബിൻ ഷാഹിറിന്റെ ഓഫീസുകളിൽ റെയ്‌ഡ്; പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നു

"ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ ഏറ്റവും മികച്ച താരമാണ് സൗദി ലീഗിലേക്ക് വരാൻ പോകുന്നത്"; മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ഗവര്‍ണറുടെ നടപടി നിയമവിരുദ്ധം; ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനം ചാന്‍സിലറുടെ പ്രീതി അനുസരിച്ച്; പൊട്ടിത്തെറിച്ച് മന്ത്രി ആര്‍ ബിന്ദു

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു; കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ അപകടം